പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹം; ഊമക്കത്ത് നടപടികള്‍ കോടതി അവസാനിപ്പിച്ചു
Jul 31, 2012, 17:28 IST
കാഞ്ഞങ്ങാട്: പള്ളിക്കര പള്ളിപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കോടതിക്ക് അജ്ഞാതന്‍ ഊമക്കത്ത് അയച്ച സംഭവത്തില്‍, പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമുള്ള പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുകയായിരുന്നുവെന്നുമാണ് അജ്ഞാതന്‍ കോടതിക്ക് അയച്ച ഊമക്കത്തില്‍ പറഞ്ഞിരുന്നത്.
ഊമക്കത്ത് ബേക്കല്‍ പോലീസിന് കൈമാറിയ കോടതി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ബേക്കല്‍ എസ്.ഐ ടി. ഉത്തംദാസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും, പെണ്‍കുട്ടിയുടേയും, മാതാപിതാക്കളുടേയും, അധ്യാപകന്റേയും മൊഴി ശേഖരിച്ച് കോടതിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
18 വയസ്സ് പൂര്‍ത്തിയാവാന്‍ അഞ്ചര മാസം അവശേഷിക്കുന്നതായി വ്യക്തമാക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും പോലീസ് കോടതിക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ പരാതിക്കാരന് ഇല്ലാത്തതിനാല്‍ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഊമക്കത്തിനെക്കുറിച്ച് കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Keywords: Child Marriage, court, Police, Student, Kasaragod, Kanhangad.