പട്ടിക്കൂട്ടത്തെ ഭയന്നോടിയ കോടതി ജീവനക്കാരിക്ക് വീണ് പരിക്കേറ്റു
Aug 12, 2014, 09:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.08.2014) പട്ടിക്കൂട്ടത്തെ ഭയന്നോടിയ കോടതി ജീവനക്കാരിക്ക് വീണ് പരിക്കേറ്റു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലെ അസിസ്റ്റന്റ് ശ്രീജയ്ക്കാണ് പരിക്കേറ്റത്. കോടതിയില്‍ നിന്നും മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് പോവുകയായിരുന്ന ഇവരെ പട്ടിക്കൂട്ടം ഓടിക്കുകയായിരുന്നു. കൈക്കും കാലിനുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കോടതി നടപടികള്‍ ആരംഭിച്ച ശേഷം തൊട്ടടുത്ത മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് പോകവെയാണ് പട്ടിക്കൂട്ടം ഓടിച്ചത്. കോടതി പരിസരത്തുണ്ടായിരുന്നവരാണ് ശ്രീജയെ പട്ടിക്കൂട്ടത്തിന്റെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
കോടതി പരിസരത്ത് നായക്കൂട്ടങ്ങളുടെ ശല്യം രൂക്ഷമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Also Read:
പാഞ്ഞുവരുന്ന ട്രെയിനിനു മുന്നില്‍ നിന്നും അമ്മ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചു
Keywords: Kasaragod, Kanhangad, Kerala, Dog, Dog bite, Street dog, Complaint, Court, Magistrate, Injured,
Advertisement: