പി. ശശിക്കെതിരായ ലൈംഗിക പീഡന കേസ് ഹൊസ്ദുര്‍ഗ് കോടതി എഴുതിത്തള്ളി
Sep 30, 2014, 09:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.09.2014) സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗിക പീഡന കേസ് കോടതി എഴുതിത്തള്ളി. കേസില്‍ ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറിന്റെ വാദം കോടതി അംഗീകരിച്ചില്ല.
നീലേശ്വരം പാലായിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ബലാത്സംഗം നടന്നുവെന്ന് കാണിച്ച് ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാറാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ കേസ് എഴുതിത്തള്ളണമെന്ന് കാണിച്ച് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പാലായിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ കണ്ണൂരിലെ പ്രമുഖ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയായ യുവതിയെ അവിടെ ചികിത്സയ്‌ക്കെത്തിയ പി. ശശി ലൈംഗികമായി പീഡിച്ചെന്ന് കാണിച്ചായിരുന്നു ടി.പി നന്ദകുമാര്‍ കോടതിയെ സമീപിച്ചത്. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെ പ്രധാന സാക്ഷികളാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ നീലേശ്വരം പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എഴുതിത്തള്ളണമെന്ന് കാണിച്ച് പോലീസ് കോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായി എന്ന് പറയപ്പെടുന്ന യുവതി താന്‍ അങ്ങിനെയൊരു സംഭവത്തിന് ഇരയായിട്ടില്ലെന്ന് മൊഴി നല്‍കിയതാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കോടതി ഹര്‍ജിക്കാരനായ ക്രൈം നന്ദകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ റിപോര്‍ട്ടില്‍ യുവതിയുടെ മൊഴിയുടെ പകര്‍പ്പില്ലെന്നും നന്ദകുമാര്‍ വാദിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Case, Hosdurg, Court, Kerala, Police, Investigation, P. Shashi, Crime Editer, TP Nandakumar.
Advertisement: