ട്യൂഷന്‍ സെന്ററിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Sep 11, 2012, 18:20 IST
കാഞ്ഞങ്ങാട്: പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ ലൈംഗീക പീഡനക്കേസിലെ പ്രതി ബല്ലാകടപ്പുറത്തെ മുഹമ്മദ് അഷ്‌കറി (24)ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അഷ്‌കറിന് വേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകനും പോലീസും എതിര്‍ത്തു.
പരിയാരം മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിയായ അഷ്‌കര്‍ ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും മാനക്കേടും അപമാനഭാരവും മൂലം പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് വരാത്തത് മുതലെടുത്ത് അഷ്‌കര്‍ പീഡനം തുടര്‍ന്നുവെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സി റഷീദ് നൂറനാട് ഹൈക്കോടതിയില്‍ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷം ജസ്റ്റിസ് പി. ഭവദാസന്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
അഷ്‌കറി ന് ജാമ്യം നല്‍കുന്നതിനെതിരെ പോലീസ് റിപോര്‍ട് കോടതിയിലെത്തിച്ചിരുന്നു. ഗുരുതരമായ കുറ്റമാണ് അഷ്‌കര്‍ നടത്തിയതെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ യുവാവിന് നേരെ പലതരത്തിലുമുള്ള ആക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു. പല യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ അഷ്‌കറിനെതിരെ തിരിയാനിടയുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടിയത്.
മൂന്നാഴ്ചയിലധികമായി റിമാന്ഡില്‍ കഴിയുകയാണ് അഷ്‌കര്‍. അതിനിടെ അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് കൊണ്ടിരുന്ന പെരിയ ഇലക്ട്രിസിറ്റി ഓഫീസിലെ കാഷ്യര്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രാജേന്ദ്രകുറുപ്പിനെ കേസിലുള്‍പ്പെടുത്താന്‍ പോലീസ് സജീവമായി ആലോചിച്ച് വരുന്നു. ട്യൂഷന്‍ സെന്ററില്‍ നിരന്തരം പീഡനത്തിനിരയായിരുന്ന ചില പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഭവം കുറുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പീഡനം തടയുന്നതിനോ ആവര്‍ത്തിക്കാതിരിക്കാനോ വേണ്ട മുന്‍ കരുതലുകള്‍ കുറുപ്പ് സ്വീകരിച്ചിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം അഷ്‌കറിനെ വെള്ളപൂശാനുള്ള ശ്രമവും കുറുപ്പ് നടത്തി. അഷ്‌കര്‍ ട്യൂഷന്‍ സെന്ററിലെ പീഡനത്തെ കുറിച്ച് സ്വന്തം കൈപ്പടയില്‍ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ കുറ്റസമ്മതമൊഴിയില്‍ താന്‍ പീഡനത്തിനിരയാക്കിയ പല പെണ്‍കുട്ടികളുടെയും പേര് പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ അഷ്‌കര്‍ നിരപരാധിയാണെന്ന നിലപാടായിരുന്നു കുറുപ്പ് സ്വീകരിച്ചത്. പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിനുള്ള വ്യക്തമായ തെളിവായി പോലീസ് കുറുപ്പിന്റെ ഈ സമീപനത്തെ വിലയിരുത്തുന്നുണ്ട്.

Keywords: Ashkar, Tution centre, Studnet, Molestation, Case, Bail, Highcourt, Kasaragod