സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബീഡിയും സിഗരറ്റും വിറ്റ വ്യാപാരിക്ക് പിഴ
Jan 18, 2012, 16:26 IST
കാഞ്ഞങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് സിഗരറ്റുകളും ബീഡികളും വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ വ്യാപാരിക്ക് കോടതി 2,000 രൂപ പിഴവിധിച്ചു.
ചിറ്റാരിക്കാലിലെ കണ്ടത്തിന്‍കര സ്റ്റോര്‍സ് ഉടമ കെ എ ജോസഫിനാ(42)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി പിഴ വിധിച്ചത്. 2011 ജൂണ്‍ 4 ന് വൈകുന്നേരമാണ് കെ എ ജോസഫിനെ ചിറ്റാരിക്കാല്‍ എ എസ് ഐ പി രാമചന്ദ്രന് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാല്‍ തോമാപുരം ഹയര്‍സെക്കണ്ടറി സ്കൂളിന് 150 മീറ്റര്‍ തെക്കുമാറി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സിഗരറ്റുകളും ബീഡികളും വില്‍പ്പന നടത്തുന്ന കണ്ടത്തിന്‍കര സ്റ്റോര്സില് പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. ബീഡികളും സിഗരറ്റുകളും അടങ്ങുന്ന നൂറോളം പാക്കറ്റുകളാണ് പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
Keywords: court, Kanhangad, Kasaragod