city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യലഹരിയില്‍ മര്‍ദ്ദനം: ഭാര്യാഗൃഹത്തില്‍ കയറരുതെന്ന് കോടതി

മദ്യലഹരിയില്‍ മര്‍ദ്ദനം: ഭാര്യാഗൃഹത്തില്‍ കയറരുതെന്ന് കോടതി
കാഞ്ഞങ്ങാട് : മദ്യലഹരിയില്‍ നിരന്തരം ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് ഭാര്യാവീട്ടില്‍ കയറുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ബളാംതോട് ആനിക്കുഴിയിലെ എ ജി ബിനോയ്ക്കാണ് (32) ഭാര്യ കെ സന്ധ്യയുടെ പനത്തടിയിലെ വീട്ടില്‍ കയറുന്നതിന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി വിലക്കേര്‍പ്പെടുത്തിയത്.

സിന്ധുവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും സന്ധ്യയ്ക്ക് 3000 രൂപയും രണ്ട് മക്കള്‍ക്ക് 2000 രൂപ വീതവും ചെലവിനും ബിനോയ് നല്‍കാനും കോടതി വിധിച്ചു.

2000 മെയ് ഒമ്പതിനാണ് സന്ധ്യയെ ബിനോയ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒമ്പതും ആറും വയസുള്ള രണ്ട് കുട്ടികളുണ്ട്. വിവാഹവേളയില്‍ സന്ധ്യയുടെ വീട്ടുകാര്‍ ബിനോയ്ക്ക് 50000 രൂപയും 18 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു.
ബിനോയ് നിത്യവും മദ്യപിച്ച് വന്ന് സന്ധ്യയുമായി വഴക്ക് കൂടുകയും ഭാര്യയേയും മക്കളെയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. മദ്യലഹരിയിലുള്ള ഉപദ്രവം അസഹ്യമായതോടെ സന്ധ്യയും വീട്ടുകാരും ബിനോയിയെ മദ്യപാനം നിര്‍ത്തുന്ന ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.

കുറച്ച് കാലം യുവാവ് മദ്യപിച്ചില്ലെങ്കിലും വീണ്ടും മദ്യത്തിന് അടിമയായി. ഇതോടെ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരായ പീഡനം തുടരുകയുംചെയ്തു. മര്‍ദ്ദനവും പീഡനവും സഹിക്കാന്‍ കഴിയാതെ കുട്ടികളെയുംകൊണ്ട് സന്ധ്യ സ്വന്തംവീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു. ഇതിനുശേഷം ഭാര്യാവീട്ടിലും ബിനോയ് എത്തി ഉപദ്രവം തുടങ്ങി.

ഇതോടെയാണ് തന്റെ വീട്ടിലേക്ക് ബിനോയ് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നും തനിക്കും മക്കള്‍ക്കും ചിലവിന് കിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Kasaragod, Kanhangad, Kerala, court order, husband, wife, Attack 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia