യുവതിയുടെ നഗ്നരംഗം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് ജാമ്യം
Feb 5, 2013, 19:35 IST
കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എടച്ചാക്കൈ സ്വദേശിനിയായ യുവതിയുടെ നഗ്നരംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയശേഷം ഇ മെയിലിലൂടെ ഭര്‍ത്താവിന് അയച്ചുകൊടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ചീമേനി എഞ്ചിനിയറിംഗ് കോളേജിലെ ജൂനിയര്‍ അക്കൗണ്ടന്റ് എടച്ചാക്കൈയിലെ നസഫലി (22)ക്കാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചത്.
ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിയുടെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്ന നസഫലി യുവതിയുടെ നഗ്നരംഗം കുളിമുറിയില്‍ വെച്ചും വീട്ടിലെ മറ്റ് മുറികളില്‍ വെച്ചും രഹസ്യമായി ചിത്രീകരിക്കുകയാണുണ്ടായത്.
പിന്നീട് യുവതിയുമായുണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രതികാരബുദ്ധി തോന്നിയ യുവാവ് നഗ്നരംഗങ്ങള്‍ ഇ മെയിലിലൂടെ ഗള്‍ഫിലുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം നസഫലിക്കെതിരെ ചന്തേര പോലീസ് കേസെടുക്കുകയും പ്രതിയെ നീലേശ്വരം സിഐ ബാബുപെരിങ്ങോത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Keywords: Naked, Video, Shooting, Women, Youth, Mobile, Bail, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news