ലക്ഷങ്ങള്‍ വാങ്ങിയ ശേഷം വിവാഹത്തില്‍ നിന്നും പിന്മാറി; ദമ്പതികള്‍ അറസ്റ്റില്‍
Jun 5, 2012, 16:43 IST
ബേക്കല്‍: വിവാഹ നിശ്ചയ ചടങ്ങിനിടെ കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് അഞ്ച ലക്ഷം രൂപ വാങ്ങുകയും പിന്നീട് വിവാഹത്തില്‍ നിന്നും പിന്മാറി വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ദമ്പതികളെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ റംസാന്‍ അബ്ദുള്‍ ഖാദര്‍ (50), ഭാര്യ റാബിയ (44) എന്നിവരെയാണ് ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചു. മാങ്ങാട് ചോയിച്ചിങ്കാലിലെ മൊയ്തീന്‍ കുഞ്ഞിയുടെ (48) പരാതി പ്രകാരമാണ് റംസാന്‍ അബ്ദുള്‍ ഖാദര്‍ക്കും റാബിയയ്ക്കും മകന്‍ ഷബീറിനുമെതിരെ പോലീസ് കേസെടുത്തത്. ഷബീറാണ് കേസിലെ ഒന്നാംപ്രതി. ഷബീറിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2010 മെയ് 23ന് മൊയ്തീന്‍ കുഞ്ഞിയുടെ സഹോദരന്റെ ഇളയ മകളായ നാദിറ ഫര്‍സാനയുമായി ഷബീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ചടങ്ങിനിടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് ഷബീറിന്റെ വീട്ടുകാര്‍ നാദിറയുടെ വീട്ടുകാരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
എന്നാല്‍ നാദിറയ്ക്ക് ത്വക്ക് രോഗമുണ്ടെന്ന് പറഞ്ഞ് ഷബീര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും 2011 സെപ്റ്റംബര്‍ എട്ടിന് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ നാദിറയുടെ വീട്ടുകാര്‍ വിവാഹ നിശ്ചയവേളയില്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചുവെങ്കിലും പണം നല്‍കാന്‍ ഷബീറും വീട്ടുകാരും തയ്യാറായില്ല. ഇതെ തുടര്‍ന്നാണ് ഷബീറിനും മാതാപിതാക്കള്‍ക്കുമെതിരെ മൊയ്തീന്‍ കുഞ്ഞി പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Kerala, Arrest, Bekal, Kanhangad