25,000 രൂപ ശമ്പളം പറ്റിയ പ്രിന്‍സിപ്പളിനെ പറത്തി മംഗളൂരുവിലെ പ്രിന്‍സിപ്പളെത്തി; മാസ ശമ്പളം 1.35 ലക്ഷം
Jun 11, 2015, 20:57 IST
കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/06/2015) കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിലെയും അനുബന്ധ സ്ഥാപനമായ നിത്യാനന്ദാ വിദ്യാകേന്ദ്രത്തിലെയും ഞെട്ടിക്കുന്ന അഴിമതി കഥകളും ധൂര്‍ത്തും ഈ സ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കുകയാണ്. നിത്യാനന്ദാ വിദ്യാകേന്ദ്രത്തിന് കീഴിലുള്ള സദ്ഗുരു സ്വാമി നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ പ്രിന്‍സിപ്പളായി വെറും 25,000 രൂപ ശമ്പളം പറ്റിയിരുന്ന ഡോ. ബാലകൃഷ്ണനെ ഇവിടെ നിന്നും പറത്തിയ ശേഷം വര്‍ക്കിംഗ് പ്രസിഡണ്ടും കൂട്ടരും ചേര്‍ന്ന് പുതിയ പ്രിന്‍സിപ്പളിനെ കൊണ്ടുവന്നത് മംഗളൂരുവില്‍ നിന്നാണ്. ദേര്‍ളക്കട്ട സ്വദേശി ഡോ. രാജേഷ് റൈയാണ് 2014 ജനുവരി ഒന്നു മുതല്‍ കോളജിന്റെ പ്രിന്‍സിപ്പളായി ചുമതല നിര്‍വ്വഹിച്ചു വരുന്നത്. രാജേഷ് റൈയുടെ മാസ ശമ്പളം 1.35 ലക്ഷം രൂപമാണ്. ഇതു കൂടാതെ മംഗളൂരു ദേര്‍ളക്കട്ടയിലെ വീട്ടില്‍ നിന്നും ദിവസവും കാഞ്ഞങ്ങാട്ടെ കോളജിലേക്ക് വന്നു പോകാന്‍ ആശ്രമത്തിന്റെ ക്വാളിസ് വണ്ടിയും ഏര്‍പെടുത്തിയിരുന്നു.
നേരത്തെ ഇതിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്നത് ആശ്രമ ഭക്തനായിരുന്നു. 4,000 രൂപയ്ക്ക് ജോലി ചെയ്തിരുന്ന ആശ്രമ ഭക്തനെ ഒഴിവാക്കി 13,000 രൂപയ്ക്ക് രാജേഷ് റൈയുടെ ബന്ധുവിനെ തന്നെ ക്വാളിസിന്റെ ഡ്രൈവറാക്കുകയും ചെയ്തു. അന്ന് എഞ്ചിനീയറിംഗ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ജോയിന്റ് രജിസ്ട്രാറായി ജോലി ചെയ്തിരുന്ന ശശിധരന്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളമാണ് കാര്‍ ഡ്രൈവര്‍ക്കുണ്ടായിരുന്നത്.
നാല് വര്‍ഷമായി ജോലി ചെയ്തുവരുന്ന ഓഫീസ് സ്റ്റാഫിലെ അക്കൗണ്ടന്റ്, ലാബ് ഇന്‍സ്ട്രക്ടര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ തുടങ്ങിയവര്‍ക്ക് 10,000 ല്‍ താഴെയായിരുന്നു ശമ്പളം നല്‍കിവരുന്നത്. പ്രിന്‍സിപ്പള്‍ക്കനുവദിച്ച ക്വാളിസ് കാറിന്റെ എല്ലാ ദിവസത്തെയും ഇന്ധന ചാര്‍ജും മെയിന്റനന്‍സ് അടക്കമുള്ള തുകയും എഞ്ചനീയറിംഗ് കോളജില്‍ നിന്നാണ് നല്‍കിവരുന്നത്. പ്രിന്‍സിപ്പാളിന്റെ എല്ലാ അലവന്‍സും ഉള്‍പെടെ മാസം 1.80 ലക്ഷം രൂപയോളമാണ് കോളജ്
നല്‍കി വരുന്നത്. മുന്‍ പ്രിന്‍സിപ്പളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രിന്‍സിപ്പളിന്റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വഴി 18 ലക്ഷത്തോളം രൂപയാണ് കോളജിനും വിദ്യാകേന്ദ്രത്തിനും ബാധ്യതയാവുന്നത്.
പി.എച്ച്.ഡി. യോഗ്യതയുള്ള മറ്റ് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ പരിചയ സമ്പന്നരായ പ്രിന്‍സിപ്പള്‍മാര്‍ക്ക് പോലും 60,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് മാസ ശമ്പളം നല്‍കുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. ഇത്തരം കോളജുകളെല്ലാം തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളും അതിനനുസരിച്ച് വരുമാനവും ലഭിക്കുന്നവയാണ്. രാജേഷ് റൈയിക്ക് പ്രിന്‍സിപ്പളായി ജോലി ചെയ്ത മുന്‍ പരിചയമൊന്നുമില്ല. രാജേഷ് റൈയെ പ്രിന്‍സിപ്പളായി നിയമിക്കുന്നത് സംബന്ധിച്ച് വിദ്യാകേന്ദ്രം സെക്രട്ടറിക്കോ ട്രഷറര്‍ക്കോ മറ്റ് ഡയറക്ടര്‍മാര്‍ക്കോ യാതൊരു അറിവുമില്ലെന്നാണ് വ്യക്തമായിട്ടുള്ളത്. രാജേഷ് റൈ പ്രിന്‍സിപ്പളായി ചുമതലയേറ്റ ശേഷം ജയറാം എന്നയാളെ ഫിസിസ്‌ക്‌സ് ലക്ചററായി സെക്രട്ടറിയും ട്രഷററും അറിയാതെ നിയമിക്കുകയും 65,000 രൂപ ശമ്പളം നിശ്ചയിച്ച് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളുടെ തെറ്റായ നടപടികളെ തുടര്‍ന്ന് സെക്രട്ടറിയും മറ്റും ചേര്‍ന്ന് ജയറാമിനെ പിരിച്ചുവിടുകയുമായിരുന്നു.
മൂന്നു കോടി രൂപ ബാങ്കില്‍ കടമുള്ള എഞ്ചിനീയറിംഗ് കോളജില്‍ ഒരു വര്‍ഷം 45 ലക്ഷത്തോളം രൂപ പലിശയിനത്തില്‍ വിദ്യാകേന്ദ്രം നല്‍കി വരുന്നുണ്ട്. പലിശ പോലും അടക്കാന്‍ കഴിയാതെ കടക്കെണിയിലായ സ്ഥാപനത്തിനെയാണ് വര്‍ക്കിംഗ് പ്രസിഡണ്ടും മറ്റുള്ളവരും ചേര്‍ന്ന് കുത്തുപാളയെടുപ്പിക്കുന്നത്. പ്രിന്‍സിപ്പാളിന്റെ ക്യാബിനും മറ്റും എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ ലക്ഷങ്ങളാണ് സെക്രട്ടറിയും ട്രഷററും അറിയാതെ പ്രിന്‍സിപ്പല്‍ ചിലവഴിച്ചത്. നിലവിലുണ്ടായിരുന്ന 3,000 രൂപയുടെ റിവോളിംഗ് ചെയര്‍ മാറ്റി 23,000 രൂപയുടെ കറങ്ങുന്ന കസേരയാണ് പ്രിന്‍സിപ്പാള്‍ പുതുതായി വാങ്ങിയത്.
അക്കാഡമിക് കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട പ്രിന്‍സിപ്പാള്‍ മാനേജ്‌മെന്റിന്റെ കാര്യങ്ങളില്‍ കൂടി തലയിടുകയാണ് ചെയ്തു വരുന്നത്. കാഞ്ഞങ്ങാട്ട് പ്രമുഖരായ നിരവധി പെയിന്റ് കടകളുണ്ടായിട്ടും കോളജ് കെട്ടിടത്തിന് പെയിന്റടിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ പെയിന്റാണ് പ്രിന്‍സിപ്പാളിന്റെയും മറ്റും നേതൃത്വത്തില്‍ മംഗളൂരുവില്‍ നിന്നും കൊണ്ടുവന്നത്. ഇക്കാര്യങ്ങളും കോളജിന്റെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സെക്രട്ടറിയും ട്രഷററും മറ്റും
അറിഞ്ഞിരുന്നില്ല. പെയിന്റ് തൊഴിലാളികളെയും ഇലക്ട്രീഷ്യന്മാരെയും ഇതേ രീതിയില്‍ തന്നെയാണ് മംഗളൂരുവില്‍ നിന്നും ഇവര്‍ കൊണ്ടുവന്നത്.
എഞ്ചിനീയറിംഗ് കോളജ് ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചു വന്നിരുന്ന പ്രിന്‍സിപ്പാളിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് 30 ഓളം ജീവനക്കാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലും മനുഷ്യാവകാശ കമ്മീഷനിലും ജില്ലാ ലേബര്‍ ഓഫീസര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, പ്രൊവിഡന്‍ഡ് ഫണ്ട് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.
എന്നാല്‍ ആശ്രമത്തിന്റെ പേരിലുള്ള ഒരു സ്ഥാപനമായതിനാലും ഉന്നത തല സ്വാധീനവും മൂലം ഇത്തരം പരാതികളൊന്നും പുറംലോകമറിഞ്ഞില്ല. സര്‍ക്കാറിന്റെ സംവിധാനത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജീവനക്കാര്‍ പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശയിലാണ്. പ്രിന്‍സിപ്പാള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ ഒട്ടേറെ പേരെ ഇതിനിടയില്‍ തിരഞ്ഞുപിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു. ആശ്രമത്തിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാര്‍ ജോലി ചെയ്തു വന്നത് ശമ്പളത്തിന്റെ പരിമിതി പോലും നോക്കാതെയായിരുന്നു. അഞ്ചു വര്‍ഷമായിട്ടും ഒരാളെപ്പോലും ഇതു വരെ സ്ഥിരപ്പെടുത്താതിരിക്കുന്നത് കടുത്ത അനീതിയായാണ് വിലയിരുത്തപ്പെടുന്നത്.
തന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതിനാല്‍ കോളജില്‍ ഇനി മുതല്‍ മലയാളികളെ ആരെയും ജോലിയില്‍ നിയമിക്കില്ലെന്നാണ് പ്രിന്‍സിപ്പാള്‍ ഇടയ്ക്കിടെ പറയാറുള്ളത്. ഇതിനിടയില്‍ മംഗളൂരുവില്‍ കോളജിലേക്ക് പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി അനധികൃതമായി ഇന്റര്‍വ്യൂ നടത്തിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുതിയ പ്രിന്‍സിപ്പാള്‍ വന്ന ശേഷം കഴിഞ്ഞ വര്‍ഷം കോളജിന്റെ ഫീസ് കുത്തനെ കൂട്ടിയതിനാല്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയത്. ഫീസ് കൂട്ടുന്ന വിവരത്തെ കുറിച്ച് വിദ്യാകേന്ദ്രം സെക്രട്ടറിക്കോ ട്രഷറര്‍ക്കോ ഇവരുടെ ചെയ്തികള്‍ എതിര്‍ക്കുന്ന മറ്റു ഡയറക്ടര്‍മാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
വര്‍ക്കിംഗ് പ്രസിഡണ്ടുമായും ചില ഡയറക്ടര്‍മാരുമായും മാത്രം ആലോചിച്ചാണ്പ്രിന്‍സിപ്പാള്‍ ഫീസ് കുത്തനെ കൂട്ടിയത്. അടിസ്ഥാന സൗകര്യമില്ലാത്ത ഒരു എഞ്ചിനീയറിംഗ് കോളജ് ഫീസ് കുത്തനെ കൂട്ടിയാലുണ്ടാകുന്ന ഭവിഷത്തിനെ കുറിച്ച് ഇവര്‍ക്ക് ഒരു ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നില്ല.
ഫീസ് കുത്തനെ കൂട്ടിയത് മൂലം കോളജിന് സംഭവിച്ച കോടികളുടെ നഷ്ടം സംഭവിച്ച കണക്ക് അടുത്ത ദിവസം...
Part 1:
കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമം-വിദ്യകേന്ദ്രം അഴിമതി-1
Part 2:
വിദ്യാകേന്ദ്രം അഴിമതിക്കാര്‍ക്ക് അക്ഷയഖനി; ലക്ഷങ്ങള്‍ ഒഴുകി പോയതിന് കണക്കില്ല
Part 3:
നിത്യാനന്ദ പോളിടെക്നിക്കിലെയും എഞ്ചിനീയറിംഗ് കോളജിലെയും ഉദ്യോഗ നിയമനങ്ങളില്‍ കോഴ വിവാദം
Keywords: Kasaragod, Kerala, Kanhangad, Information, Complaint, Vidya Kendra, Swami Nithyananda Ashram, Kanhangad, Kerala, India, Corruption in Ashram; complaint lodged.
Advertisement: