city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌ക്കൂളിന് മുന്നില്‍ ഭീതിപരത്തിയ പേപ്പട്ടിയെ ചുമട്ടുതൊഴിലാളികള്‍ തല്ലിക്കൊന്നു

കാ ഞ്ഞങ്ങാട്: (www.kasargodvartha.com 19/02/2015) സ്‌ക്കൂളിന്  മുന്നില്‍ ഭീതിപരത്തിയ പേപ്പട്ടിയെ  ചുമട്ടുതൊഴിലാളികള്‍ തല്ലിക്കൊന്നു. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌവര്‍  ഗേള്‍സ്  ഹയര്‍സെക്കന്ററി സ്‌ക്കൂളിന് മുന്നില്‍ വ്യാഴാഴ്ച രാവിലെ ഭീതിപരിത്തിയ  പേപ്പട്ടിയെയാണ് തല്ലികൊന്നത്.

സ്‌ക്കൂളിന് മുന്നില്‍ ഭീതി പടര്‍ത്തിയോടിയ  പേപ്പട്ടിയെ കൈകാര്യം ചെയ്യാന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപികമാരുടെയും  രക്ഷക്കെത്തിയത് നഗരത്തിലെ  ബി എം എസ് ചുമട്ട് തൊഴിലാളികളായിരുന്നു. പുലര്‍ച്ചെ  ആറ് മണിയോടെയാണ്  വായില്‍  നുരയും പതയും വന്ന പട്ടി ലിറ്റില്‍ ഫഌവര്‍ സ്‌ക്കൂളിന് മുന്നില്‍ എത്തിയത്.

ഈ സമയം  പള്ളിയില്‍ നിന്നും പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞുവരികയായിരുന്ന ലിറ്റില്‍ ഫഌവര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍   സിസ്റ്റര്‍ ബിന്ദു സ്‌ക്കൂള്‍ കവാടത്തിന് തൊട്ടരികില്‍ പേപ്പട്ടിയുടെ മുന്നില്‍പെട്ടുവെങ്കിലും തന്ത്രപൂര്‍വ്വം പേപ്പട്ടിയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെട്ട്  പ്രധാന കവാടത്തിനകത്തേക്ക് കയറി   സ്‌ക്കൂള്‍ഗേറ്റടച്ചു. പിറകെ  ലിറ്റില്‍ ഫഌവറിലെ മറ്റ് അധ്യാപികമാരും പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് നടന്നുവരുന്നു.

 ഇവരും  പേപ്പട്ടിക്ക് മുന്നില്‍ കുടുങ്ങുമെന്ന അവസ്ഥവന്നപ്പോള്‍ സിസ്റ്റര്‍ ബിന്ദു ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായം തേടി. മിനിറ്റുകള്‍ക്കകം പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും  കുരച്ച് നില്‍ക്കുന്ന  പട്ടിക്കരികിലേക്ക് പോകാന്‍ പോലീസുകാരും മടിച്ചു.

സ്‌ക്കൂള്‍ കവാടത്തിന് പുറത്തുള്ള ദൊഡ്ഡിയുടെ  ചുറ്റുമതിലില്‍ കയറിനിന്ന പോലീസുകാര്‍ പട്ടിയെ കൊല്ലണമെങ്കില്‍ നഗരസഭ ചെയ്ര്‍പേഴ്‌സണ്‍ രേഖാമൂലം  പരാതി നല്‍കണമെന്ന നിലപാടെടുത്തു.  ഇതേ തുടര്‍ന്ന്   സിസ്റ്റര്‍ ബിന്ദു നഗരസഭാ അധികൃതരുടെ സഹായം തേടി. പട്ടിക്ക് പേ ഉണ്ടെന്ന്   ഉറപ്പുവരുത്താന്‍ വെറ്റിനെറിഡോക്‌റുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നും ഇതിന് ശേഷം മാത്രമേ   പട്ടിയെ  കൊല്ലാനുള്ള അനുവാദം തരാന്‍  കഴിയൂവെന്നായിരുന്നു  നഗരസഭയുടെ നിലപാട്.

 ഇതിനിടെ  പേപ്പട്ടി  ഭീതിപരത്തുന്ന  വിവരമറിഞ്ഞ ഹൊസ്ദുര്‍ഗ് ഡി വൈ എസ് പി   കെ ഹരിശ്ചന്ദ്രനായക്   ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഹീറിനെയും  വിവരം ധരിപ്പിച്ചു. അപ്പോഴേക്കും  മണി  ഒമ്പതുകഴിഞ്ഞു. സ്‌ക്കൂളിലേക്ക് എല്‍ കെ ജി അടക്കമുള്ള  ക്ലാസുകളിലെ  വിദ്യാര്‍ത്ഥികളുമെത്തിതുടങ്ങി.  ഇതിനിടെ വിവരമറിഞ്ഞെത്തിയ  പുതിയകോട്ടയിലെ ഹോംഗാര്‍ഡ്   പേപ്പട്ടിയെ തുരത്താന്‍ പുതിയ കോട്ടയിലെ ബി എം എസ്   ചുമട്ട് തൊഴിലാളികളുടെ സഹായം തേടി.

ചുമട്ടുതൊഴിലാളികളായ ഭാസ്‌ക്കരന്‍ ഏച്ചിക്കാനം, അശോകന്‍ ലക്ഷ്മിനഗര്‍, സുഭാഷ് ചേറ്റുകുണ്ട്, ഷിജു മാണിക്കോത്ത്  എന്നിവരുടെ നേതൃത്വത്തിലെത്തിയ  20 അംഗ സംഘം പേപ്പട്ടിയെ സ്‌കൂളിന്  പുറത്ത് സംസ്ഥാന പാതക്കരികില്‍  വെച്ച് തല്ലിക്കൊന്നതോടെയാണ്  ഭീതി വിട്ടൊഴിഞ്ഞത്.
സ്‌ക്കൂളിന്  മുന്നില്‍ ഭീതിപരത്തിയ പേപ്പട്ടിയെ  ചുമട്ടുതൊഴിലാളികള്‍ തല്ലിക്കൊന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia