ഇ-പ്ലാനെറ്റില്‍ പാചക ക്ലാസുമായി തസ്‌നിം അസീസ്
Jan 5, 2012, 16:30 IST
ഇ പ്ലാനെറ്റ് ആവിഷ്‌കരിച്ച സൗജന്യ പാചക ക്ലാസില്‍ പങ്കെടുക്കാന്‍ നൂറിലധികം വീട്ടമ്മമാരാണെത്തിയത്. വ്യത്യസ്തങ്ങളായ രുചിയേറിയ ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കുന്നതിനെ കുറിച്ച് തസ്‌നിം അസീസ് വിശദമായി ക്ലാസെടുത്തു. അതോടൊപ്പം മൈക്രോ വേവ് ഓവന്റെ പ്രവര്‍ത്തന രീതികളും അവര്‍ വിശദീകരിച്ചു. പാചക ക്ലാസ് ഏറെ പുതുമ നല്‍കുന്നതായിരുന്നു. ഇ പ്ലാനെറ്റ് മാനേജിംങ് ഡയറക്ടര്‍ എം എം ബി മൊയ്തു, മാനേജിംങ് പാര്‍ട്ണര്‍ ഫാന്‍സി മുഹമ്മദ് കുഞ്ഞി, പാര്‍ട്ണര്‍മാരായ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അസ്ഹര്‍ അലി എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി 18 ന് ഇ പ്ലാനെറ്റില്‍ പാചക ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. ക്ലാസിലേക്ക് മുന്‍കൂട്ടിയുള്ള രജിസ്ട്രഷന്‍ ആരംഭിച്ചു.
Keywords: Kasaragod, e-planet, Kanhangad, kasaragod