ആദ്യവിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ചതിന് തടവ്
Sep 28, 2012, 18:31 IST
കാഞ്ഞങ്ങാട്: ആദ്യവിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ആദ്യ ഭാര്യയെ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ആളെ കോടതി ശിക്ഷിച്ചു. നീലേശ്വരം പാലായിയിലെ പി പി സുകുമാര(45)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ആറുമാസം തടവിനും 4,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ഈ കേസിലെ രണ്ടാം പ്രതിയും സുകുമാരന്റെ രണ്ടാം ഭാര്യയുമായ സിന്ധു(30)വിനെ കോടതി വെറുതെ വിട്ടു. പടന്ന ഓരിയിലെ ടി വി സുമതി(40) നല്‍കിയ ഹരജിയിലാണ് കോടതി വിധിയുണ്ടായത്. 1991 ജൂണ്‍ ഒമ്പതിനാണ് സുകുമാരന്‍ സുമതിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.
വിവാഹം കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം സ്വര്‍ണവും പണവും സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ട് സുമതിയെ സുകുമാരന്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു തുടങ്ങി. കൂടാതെ മറ്റുപല കാരണങ്ങള്‍ പറഞ്ഞും യുവതിയെ ഭര്‍ത്താവ് ഉപദ്രവിച്ചു. പീഡനം അസഹ്യമായതോടെ കുട്ടിയെയും കൊണ്ട് സുമതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ സുമതിയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ സുകുമാരന്‍ സിന്ധുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുമതി ഭര്‍ത്താവ് സുകുമാരനും രണ്ടാം ഭാര്യ സിന്ധുവിനുമെതിരെ കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Double Marriage, Court Punishment, Nileshwaram, Hosdurg, Kanhangad, Kasaragod, Kerala, Malayalam news