ഉപേക്ഷിക്കപ്പെട്ട ഉമ്മയുടെ മരണം; മകള്ക്കുപുറമെ ജില്ലാ ആശുപത്രി അധികൃതരും പ്രതിക്കൂട്ടില്‍
Jul 21, 2015, 10:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/07/2015) മാരകരോഗത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പട്ട ഉമ്മയുടെ മരണത്തിനുത്തരവാദികള്‍ മകളും ജില്ലാ ആശുപത്രി അധികൃതരും. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഉദുമ പാക്യാരയിലെ ഫാത്വിമ(65)യെ ഇക്കഴിഞ്ഞ ജൂണ്‍ 29നാണ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.മകള്‍ ഫൗസിയയും ബന്ധുവും ഫാത്വിമയെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ച് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഫാത്വിമയുടെ മൊഴിയെടുക്കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. നഴ്സുമാരുടെ പരിചരണത്തില്‍ ഫാത്വിമയുടെ നിലയില്‍ അല്‍പ്പം പുരോഗതിയുണ്ടായതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളുടെ ബലത്തില്‍ മാത്രമാണ് ഫാത്വിമ ജീവന് നിലനിര്‍ത്തുന്നതെന്നും എത്രയും വേഗം ഡയാലിസിസ് ചെയ്യാന്‍ പരിയാരത്തേക്ക് കൊണ്ടുപോകണമെന്നും മന്‍സൂറിലെ ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ഫാത്വിമ ഒരാഴ്ചയോളം ജില്ലാആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിട്ടും അതിനുവേണ്ട നടപടിയുണ്ടായില്ല. ഇതോടെ ഫാത്വിമയുടെ നില വീണ്ടും ഗുരുതരമാവുകയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
സമയത്തിന് ഡയാലിസിസ് ചെയ്തിരുന്നുവെങ്കില്‍ ഫാത്വിമയുടെ ജീവന് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
. ഫാത്വിമയുടെ ദയനീയാവസ്ഥയും മകള്‍ കാണിച്ച ക്രൂരതയും എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. എന്നിട്ടുപോലും ഫാത്വിമയുടെ തുടര്‍ ചികില്‍സയുടെ കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന വിമര്‍ശനം ശക്തമാണ്.

Related News:
ആശുപത്രിയില്‍ മാതാവിനെ ഉപേക്ഷിച്ച മകള്‍ക്കെതിരെ കേസ്
മക്കള്‍ ഉപേക്ഷിച്ച മാതാവിനെ ഊട്ടിയത് ആശുപത്രിയിലെ മാലാഖമാര്‍
Keywords: Kanhangad, Kasaragod, Kerala, Death, Hospital, Treatment, Fathima, Pakyara, Udma, Controversy over Fathima's death, Advertisement Kolikkad Trade Center.