city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് സംഘര്‍ഷ മേഖലയില്‍ പിക്കറ്റ് പോസ്റ്റില്‍ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: (www.kasargodvartha.com 20/09/2015) കാഞ്ഞങ്ങാട്ടെ സംഘര്‍ഷ മേഖലകളില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെ പിക്കറ്റ് പോസ്റ്റില്‍ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപം. രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറിയ മാണിക്കോത്ത്, കാറ്റാടി, കൊളവയല്‍ ഭാഗങ്ങളിലും ഹൊസ്ദുര്‍ഗ് കടപ്പുറത്തും മറ്റുമാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെ പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിക്കായി നിയമിച്ചിരിക്കുന്നത്.

ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അടിമച്ചമര്‍ത്താന്‍ മാത്രം നിയോഗിക്കാറുള്ള സേനയെ പിക്കറ്റ് പോസ്റ്റില്‍ നിയോഗിക്കാറില്ല. ഇതിന് വിരുദ്ധമായി പിക്കറ്റ് പോസ്റ്റില്‍ രാപകല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സേനയുടെ കരുത്ത് ചോര്‍ത്തിക്കളയുമെന്നാണ് ആക്ഷേപം.

ജനങ്ങള്‍ക്കിടയില്‍ ബഹുമാനവും പേടിയും ഉള്ള സേനയെ ഇങ്ങനെ നിര്‍വീര്യമാക്കുന്നത് അക്രമികള്‍ക്ക് ഒരു തരത്തില്‍ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസുകാര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതായാണ് വിവരം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ പിക്കറ്റ് പോസ്റ്റില്‍ നിയമിക്കാറുള്ളത് കെ എ പി ക്യാമ്പിലുള്ള പോലീസുകാരെയാണ്. ഇവരുടെ നിയന്ത്രണം അതാത് പോലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ക്കും എസ് ഐമാര്‍ക്കുമാണ്.

ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ കെ എ പി പോലീസുകാരെ പിന്‍വലിച്ച് ക്വിക്ക് ആക്ഷന്‍ നടത്തേണ്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെ പിക്കറ്റ് പോസ്റ്റില്‍ നിയമിച്ചിരിക്കുന്നത്.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് സംഘര്‍ഷ മേഖലയില്‍ പിക്കറ്റ് പോസ്റ്റില്‍ നിയമിച്ചത് ചട്ടവിരുദ്ധമെന്ന് ആക്ഷേപം

Keywords: Kanhangad, Kerala, Kasaragod, Police-picketing, Controversy over Anti terrorist squad deployment .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia