സ്‌പെഷ്യല്‍ ബ്രാഞ്ച് DYSP യെ സ്ഥലം മാറ്റിയത് കാഞ്ഞങ്ങാട്ടെ VIP പെണ്‍വാണിഭ സംഘത്തെകുറിച്ച് DGP ക്ക് റിപോര്‍ട്ട് നല്‍കിയതിനാലോ?
Jun 11, 2015, 14:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/06/2015) സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ മൂന്ന് മാസം മുമ്പ് സ്ഥലം മാറ്റിയത് കാഞ്ഞങ്ങാട്ടെ വി.ഐ.പി. പെണ്‍വാണിഭ സംഘത്തെകുറിച്ച് ഡി.ജി.പിക്ക് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കിയതിനാലാണോ എന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശിനിയായ മധ്യവയസ്‌ക്കയും കണ്ണൂര്‍ ചാലയിലെ മറ്റൊരു മധ്യവയസ്‌ക്കയും പെണ്‍വാണിഭ റാക്കറ്റിലെ ഏജന്റായ കോഴിക്കോട്ടെ യുവാവും ചേര്‍ന്ന് നടത്തുന്ന പെണ്‍വാണിഭത്തെകുറിച്ച് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി, പി. ബാലന്‍ വിശദമായ അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു.
വടക്കേ മലബാറിലെ പെണ്‍വാണിഭ സംഘത്തിന് ചുക്കാന്‍ പിടിക്കുന്നത് ഈ മൂന്നംഗ സംഘമാണെന്നാണ് വിവരം. പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് ഒരാള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിക്കാന്‍ ഡി.ജി.പി. ചുമതലപ്പെടുത്തിയത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. പെണ്‍വാണിഭ സംഘത്തില്‍പെട്ടവരുടെ ഒരുകൊല്ലത്തെ ഫോണ്‍കോള്‍ ഡിറ്റൈല്‍സ് എടുത്ത് പരിശോധിച്ചപ്പോള്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നതായാണ് സൂചന.
എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള നിരവധി വി.ഐ.പികള്‍ക്ക് ഈ സംഘവുമായി ബന്ധമുണ്ടെന്നതിന് വ്യക്തമായ സൂചനയാണ് അന്വേഷണത്തില്‍ ലഭിച്ചത്. ഏതാനും ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരവും ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വിശദമായ റിപോര്‍ട്ടാണ് ഡി.വൈ.എസ്.പി. ഡി.ജി.പിക്ക് കൈമാറിയത്. ഈ റിപോര്‍ട്ട് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ബാലനെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിന് കാരണം ഈ റിപോര്‍ട്ടാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ബാലനെ സ്ഥലംമാറ്റി മൂന്ന് മാസം കഴിഞ്ഞിട്ടും പോലീസിലെ താക്കോല്‍ സ്ഥാനമായ രഹസ്യാന്വേഷണ വിഭാഗം ഡി.വൈ.എസ്.പിയുടെ പോസ്റ്റിലേക്ക് പകരം നിയമനം ഉണ്ടായിട്ടില്ലെന്നതും ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട് സ്വദേശിയായ ബാലന്‍ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ആഗ്രഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണോ സ്ഥലംമാറ്റം എന്നകാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല.
കാഞ്ഞങ്ങാട്ടെ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം പകല്‍സമയങ്ങളിലാണെന്നതാണ് പ്രത്യേകത. ഒരു ഡസനോളം പെണ്‍കുട്ടികള്‍ ഈ വി.ഐ.പി. പെണ്‍വാണിഭ സംഘത്തിന് കീഴിലുണ്ടെന്നാണ് ഡി.വൈ.എസ്.പിയുടെ അന്വേഷണത്തിലും സൂചന ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കോഴിക്കോട്ടും കണ്ണൂരും സംഘത്തിന് ഫഌറ്റുകളുണ്ടെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.