city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കരാറുകാരന്‍ ഭീഷണിപ്പെടുത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കരാറുകാരന്‍ ഭീഷണിപ്പെടുത്തി
കാഞ്ഞങ്ങാട്: റോഡ് നിര്‍മ്മാണത്തിലെ അപാകത അന്വേഷിക്കാനും അപാകതയുണ്ടെങ്കില്‍ കരാറുകാരന്റെ ബില്‍ കുടിശിക തടഞ്ഞുവെക്കാനും തീരുമാനിച്ചതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കരാറുകാരന്‍ ഭീഷണിപ്പെടുത്തിയതായി പരാതി.

കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എ. കൃഷ്ണനെയാണ് ഓഫീസിലെത്തി കരാറുകാരന്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് എ. കൃഷ്ണന്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ചട്ടഞ്ചാല്‍ സ്വദേശിയായ കരാറുകാരന്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റിന്റെ മുറിയിലെത്തി ഭീഷണി മുഴക്കിയത്. തന്റെ ബില്‍ കുടിശിക തന്നില്ലെങ്കില്‍ ബ്ലോക്കിന് കീഴിലുള്ള മരാമത്ത് പണികള്‍ തടയുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രസിഡന്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ജൂണ്‍ 28ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് യോഗമാണ് റോഡ് നിര്‍മാണത്തെകുറിച്ച് അനേഷിക്കാനും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ബില്‍ തുക തടഞ്ഞുവെക്കാനും തീരുമാനിച്ചത്. പണി പൂര്‍ത്തിയാക്കിയ മിക്ക റോഡുകളും ദിവസങ്ങള്‍ക്കുള്ളില്‍ തകരുന്നതിനെ തുടര്‍ന്ന് ജനരോക്ഷം ഭരണസമിതിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചതെന്ന് പ്രസിഡന്റ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords:  Kanhangad, Block panchyath president, Chattanchal contractor 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia