നിര്‍മ്മാണ തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത; മൂന്ന് പേരെ ചോദ്യംചെയ്തു
Jun 25, 2015, 09:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/06/2015) കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിര്‍മ്മാണ തൊഴിലാളിയായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ മതില്‍കെട്ടിന്റെ കമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
Related News:
ടെറസില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
Keywords : Construction worker's death; 3 in police custody, Kanhangad, Obituary, Kerala, Quarters Building, Concrete Worker.
കാഞ്ഞങ്ങാട് നഗരസഭാ കെട്ടിടത്തിന്റെ കരാര്‍ ജോലി ചെയ്തുവരികയായിരുന്ന വര്‍ക്കല സ്വദേശി വിജയകുമാറിന്റെ (48) മൃതദേഹമാണ് ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കമ്പിയില്‍ കുരുങ്ങിയനിലയില്‍ കണ്ടെത്തിയത്. വിജയകുമാറിന്റെ വലതുകൈ കമ്പിയില്‍ തുളഞ്ഞുകയറിയനിലയിലായിരുന്നു.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് വിജയകുമാറിന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിജയകുമാറിന് ഒപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൃത്തുക്കളായ മൂന്ന് തൊഴിലാളികളെ പോലീസ് ചോദ്യംചെയ്തു.
തലേദിവസം രാത്രി ക്വാര്‍ട്ടേഴ്‌സിന് മുകളിലെ ടെറസില്‍നിന്നും വിജയകുമാര്‍ താഴെവീണ് കമ്പിയില്‍ കുരുങ്ങി മരണപ്പെട്ടുവെന്ന നിഗമനത്തിലാണ് പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നത്. അതേസമയം വിജയകുമാര്‍ മുകളില്‍നിന്ന് വീണ് മരിച്ചതാണോ എന്നത് സംബന്ധിച്ച് നാട്ടുകാര്‍ക്ക് സംശയമുണ്ട്. രണ്ടാം നിലയിലെ മുറിയില്‍ നിന്നും താഴേക്ക് വീണാല്‍ കൃത്യം മതിലിന്റെ കമ്പിയില്‍തന്നെ വീഴാനുള്ള സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള അഭിപ്രായം കാഞ്ഞങ്ങാട് നഗരസഭയുടെ നിര്‍മാണ ജോലികള്‍ക്കായി കാഞ്ഞങ്ങാട്ടെത്തിയ ആലപ്പുഴ സ്വദേശി അനിയന്‍, മകന്‍ ഗിരീഷ് എന്നിവര്‍ക്കൊപ്പമാണ് വിജയകുമാര്‍ കാഞ്ഞങ്ങാട്ടെത്തിയത്.
ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വിജയകുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് അനിയനും ഗിരീഷും അവര്‍ക്കൊപ്പം ജോലിക്ക് കൂട്ടുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവര്‍ കാഞ്ഞങ്ങാട്ടെത്തിയത്. വര്‍ക്കലയില്‍ വിജയന് ഭാര്യയും മക്കളുമുണ്ട്. മരണവിവരമറിഞ്ഞ് ഇവരും മറ്റുബന്ധുക്കളും വ്യാഴാഴ്ച കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.
Related News:
ടെറസില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
Keywords : Construction worker's death; 3 in police custody, Kanhangad, Obituary, Kerala, Quarters Building, Concrete Worker.