കോളജ് ഓഡിറ്റോറിയം കെട്ടിടത്തില്‍ നിന്നും വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ഗുരുതരം
Jan 7, 2015, 09:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 07/01/2015) കോളജിന്റെ ഓഡിറ്റോറിയം നിര്‍മാണത്തിനിടെ താഴെ വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഒറീസ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. നട്ടെല്ലിനും മുഖത്തും സാരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെയാണ് സംഭവം. എളേരിത്തട്ട് ഗവ. കോളജിനുവേണ്ടി പുതുതായി നിര്‍മിക്കുന്ന രണ്ടുനില ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തിനിടെ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു.
File Photo |
Keywords : Chittarikkal, Kanhangad, Kasaragod, Kerala, Injured, Hospital, Coolie Worker.