വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആസിഡ് കഴിച്ച് മരിച്ച നിലയില്‍
Oct 1, 2014, 16:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2014) സഹകരണ ബാങ്കില്‍ നിന്നും വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആസിഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. എണ്ണപ്പാറ അയ്യങ്കാവിലെ കളത്തിങ്കല്‍ കുഞ്ഞിരാമന്റെ മകന്‍ എം. ചന്ദ്രനെയാണ് (42) ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അയ്യങ്കാവിലെ വീട്ടില്‍വെച്ച് ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ട ചന്ദ്രനെ ഉടന്‍തന്നെ നാട്ടുകാര്‍ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ ലീലയുടെ പേരില്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ചന്ദ്രന്‍ 25,000 രൂപ വായ്പയെടുത്തിരുന്നു.
വായ്പയും പിഴ പലിശയും ഉള്‍പെടെ അര ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പട്ട് ചന്ദ്രന് ബാങ്കില്‍ നിന്നും കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ചിരുന്നു. നോട്ടീസുമായി ചൊവ്വാഴ്ച രാവിലെ ബാങ്കില്‍ നേരിട്ടെത്തിയ ചന്ദ്രനോട് വായ്പയില്‍ 10,000 രൂപ ഉടന്‍ തിരിച്ചടക്കണമെന്ന് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ഇരിയയിലെ ഹോട്ടല്‍ തൊഴിലാളിയായ ചന്ദ്രന് ഒരാഴ്ച മുമ്പ് ജോലിയും നഷ്ടപ്പെട്ടിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്ന ചന്ദ്രന് ബാങ്കില്‍ നിന്നും വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചതോടെ മാനസികമായി തളരുകയായിരുന്നു. നേരത്തെ ഇരിയയിലായിരുന്ന ചന്ദ്രന്‍ അടുത്തിടെയാണ് അയ്യങ്കാവിലേക്ക് താമസം മാറിയത്.
നേരത്തെ ഡ്രൈവറായും ജോലിചെയ്തിരുന്നു. മകള്‍ അമൃത രണ്ട് വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് മരണപ്പെട്ടിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനി നീതു (16) മൂത്ത മകളാണ്. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സഹോദരങ്ങള്‍: പരേതനായ രാഘവന്‍, സുമതി, നിര്‍മല, ശോഭ.

Keywords: Kanhangad, Congress worker, Obituary, Bank Loans, Kerala, Notice, Acid, Congress volunteer found dead.
Advertisement:
Advertisement: