നീലേശ്വരത്ത് കോണ്‍ഗ്രസ് നിര്‍ജീവം; പ്രസിഡണ്ട് ത്രിശങ്കുവില്‍
Jul 10, 2015, 23:09 IST
നീലേശ്വരം: (www.kasargodvartha.com 10/07/2015) നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതായി അണികള്‍ക്ക് പരാതി. അക്ഷരാര്‍ത്ഥത്തില്‍ നാഥനില്ലാ കളരിയാണ്് മണ്ഡലം കമ്മിറ്റി ഓഫീസ്. മണ്ഡലം പ്രസിഡണ്ടിനെ ആരും അംഗീകരിക്കുകയോ മുഖവിലക്കെടുക്കുകയോ ചെയ്യുന്നില്ല.
മൂന്ന് സമുദായങ്ങളില്‍ പെട്ടവരുടെ കൂട്ടങ്ങളായി മാറിയിരിക്കുകയാണ് നീലേശ്വരത്തെ കോണ്‍ഗ്രസെന്നാണ് പാര്‍ട്ടിയിലെ നിഷ്പക്ഷമതികള്‍ കുറ്റപ്പെടുത്തുന്നത്്. ഏതു കാര്യങ്ങളിലും സമുദായ താല്‍പര്യങ്ങള്‍ മാത്രമാണ് ഈ ഗ്രൂപ്പുകള്‍ സംരക്ഷിക്കുന്നത്. വളരെ അനുകൂല സാഹചര്യം നിലനില്‍ക്കുന്ന ഇപ്പോള്‍ കോണ്‍ഗ്രസ് ഒറ്റകെട്ടായി നിന്നാല്‍ മുന്‍സിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും പരസ്പരം പാരവെച്ച് അനുകൂല സാഹചര്യം പോലും കളഞ്ഞുകുളിക്കാനുള്ള നീക്കത്തിലാണ് നേതാക്കളെന്ന് അ ണികളും നിഷ്പക്ഷമതികളും ആരോപിച്ചു.
ഇപ്പോള്‍ തന്നെ നാലിലധികം നേതാക്കള്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം സ്വപ്‌നം കണ്ടുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പരസ്പരം പാരവെക്കാനും തുടങ്ങിയിട്ടുണ്ട്. മണ്ഡലം പ്രസിഡണ്ടിന്റെ പിടിപ്പു കേടാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നാണ് അണികള്‍ പറയുന്നത്.
എറുവാട്ടു മേഹനന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പി. രാമചന്ദ്രനെ ഡിസിസി നേതൃത്വം പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. ഇദ്ദേഹമാകട്ടെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയില്‍ ത്രിശങ്കുവിലുമാണ്.
മൂന്ന് സമുദായങ്ങളില്‍ പെട്ടവരുടെ കൂട്ടങ്ങളായി മാറിയിരിക്കുകയാണ് നീലേശ്വരത്തെ കോണ്‍ഗ്രസെന്നാണ് പാര്‍ട്ടിയിലെ നിഷ്പക്ഷമതികള്‍ കുറ്റപ്പെടുത്തുന്നത്്. ഏതു കാര്യങ്ങളിലും സമുദായ താല്‍പര്യങ്ങള്‍ മാത്രമാണ് ഈ ഗ്രൂപ്പുകള്‍ സംരക്ഷിക്കുന്നത്. വളരെ അനുകൂല സാഹചര്യം നിലനില്‍ക്കുന്ന ഇപ്പോള്‍ കോണ്‍ഗ്രസ് ഒറ്റകെട്ടായി നിന്നാല്‍ മുന്‍സിപ്പല്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിയുമെങ്കിലും പരസ്പരം പാരവെച്ച് അനുകൂല സാഹചര്യം പോലും കളഞ്ഞുകുളിക്കാനുള്ള നീക്കത്തിലാണ് നേതാക്കളെന്ന് അ ണികളും നിഷ്പക്ഷമതികളും ആരോപിച്ചു.
എറുവാട്ടു മേഹനന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പി. രാമചന്ദ്രനെ ഡിസിസി നേതൃത്വം പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. ഇദ്ദേഹമാകട്ടെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയില്‍ ത്രിശങ്കുവിലുമാണ്.
Keywords : Nileshwaram, Congress, President, Election, Kanhangad, Kasaragod, Kerala.