ഡോ.സുകുമാര്‍ അഴീക്കോട് അനുശോചനയോഗം 26ന്
Jan 25, 2012, 13:30 IST
കാഞ്ഞങ്ങാട്: പ്രശസ്ത അദ്ധ്യാപകനും എഴുത്തുകാരനും വാഗ്മിയുമായ ഡോ.സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 4.30ന് സ്മാരക മന്ദിരത്തില്‍ അനുശോചന യോഗം ചേരും. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന് അദ്ധ്യക്ഷനായിരിക്കും. യോഗത്തില്‍ മുഴുവന്‍ സാംസ്ക്കാരിക പ്രവര്‍ത്തകരും സമിതി അംഗങ്ങളും നാട്ടുകാരും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി പ്രൊഫ.വി.ഗോപിനാഥന് അറിയിച്ചു.
Keywords: Condolence, Sukumar Azheekode, Kanhangad, Kasaragod