കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമ്പ്യൂട്ടര്‍ അധ്യാപിക എഴുതിയ കുറിപ്പ് കണ്ടെത്തി
Sep 9, 2014, 16:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.09.2014) കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമ്പ്യൂട്ടര്‍ അധ്യാപികയായ നവവധു എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. അജാനൂര്‍ മത്തായി മുക്കിലെ സരോജത്തിന്റെ മകള്‍ സൗമ്യ (27) യെയാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറിപ്പ് കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെ കുറിച്ച് ചോദ്യം ചെയ്തത് കാരണമാണ് തന്നെ പീഡിപ്പിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആറ് മാസം മുമ്പാണ് കോട്ടച്ചേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ അധ്യാപികയായ സൗമ്യയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് കീഴൂരിലെ വിനു ഗള്‍ഫിലാണ്. മരിക്കുന്നതിന് തലേന്ന് രാത്രി സൗമ്യ ഭര്‍ത്താവുമായി ഫോണില്‍ ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സൗമ്യയെ കാണാതായത്. തിരച്ചിലിനൊടുവില്‍ പിറ്റേന്ന് പുലര്‍ച്ചെ 3.30 മണിയോടെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Also Read:
സ്ത്രീധനത്തിനായി യുവതിയെ മൂന്ന് വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു
Keywords: Kanhangad, Well, Died, suicide, Police, DYSP, House, Computer Teacher, Saumya, Computer teachers death: Letter found.
Advertisement: