പോലീസ് പരാതി തള്ളി; കോടതി കേസെടുത്തു
Jul 3, 2012, 17:29 IST
കാഞ്ഞങ്ങാട്: സ്വത്ത് സംബന്ധമായ വിരോധത്തെ തുടര്‍ന്ന് ദമ്പതികളെ മരവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്ന പരാതി പോലീസ് തള്ളി. ഇതേ തുടര്‍ന്ന് വീട്ടമ്മ നല്‍കിയ പരാതി പ്രകാരം കോടതി നേരിട്ട് കേസെടുത്തു.
പെരിയ കല്യോട്ടെ ഇസ്മായിലിന്റെ ഭാര്യ കെ ജമീലയുടെ (28) പരാതി പ്രകാരം കള്ളാര്‍ പുഞ്ചക്കരയിലെ ഒന്നാംമൈലില്‍ പി കെ മുഹമ്മദിനെതിരെയാണ് (55) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്.
2011 ജനുവരി 3 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ജമീലയുടെ മാതാവിന്റെ പേരിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറിയ മുഹമ്മദ് ജമീലയെ മരവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജമീലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭാര്യക്കെതിരായ അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ഇസ്മയിലിനെയും മുഹമ്മദ് മര്‍ദ്ദിച്ചു.
ജമീലയുടെ മാതാവിന്റെ പറമ്പിലെ മതില്‍ പൊളിച്ചതിനെയും പച്ചക്കറി കൃഷി നശിപ്പിച്ചതിനെയും ചോദ്യം ചെയ്ത വിരോധം മൂലമാണ് ജമീലയെയും ഭര്‍ത്താവിനെയും മുഹമ്മദ് ആക്രമിച്ചത്. ഇതുസംബന്ധിച്ച് ജമീല പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയും ഇതുസംബന്ധിച്ച് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതോടെ ജമീല മുഹമ്മദിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയും കോടതി നേരിട്ട് കേസെടുക്കുകയുമായിരുന്നു. ജമീലയുടെ ഭര്‍ത്താവ് ഇസ്മായിലിന്റെയും സംഭവത്തിന് ദൃക്‌സാക്ഷികളായ അസീസിന്റെയും മൊഴി കോടതി ശേഖരിച്ചു.

Keywords: Complaint police reject, Court, Case, Kanhangad, Kasaragod