റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കേണ്ട പഞ്ചസാര തടഞ്ഞുവെക്കുന്നതായി ആരോപണം
Sep 15, 2012, 16:30 IST
കാഞ്ഞങ്ങാട്: റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ കടകളില്‍ വിതരണം നല്‍കേണ്ട പഞ്ചസാര സപ്ലൈകോ ഡിപ്പോയില്‍ തടഞ്ഞുവെക്കുന്നതായി ആരോപണം. കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോയുടെ അസിസ്റ്റന്റ് മാനേജരായി ചുമതല വഹിക്കുന്ന ബോബി ജൊറാണ്ടിനാണ് റേഷന്‍ പഞ്ചസാര തടഞ്ഞു വെക്കുന്നത്.
നഷ്ടം സഹിച്ച് ദൂരെ സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളുമായി കാഞ്ഞങ്ങാട് ഡിപ്പോയിലെത്തുന്ന റേഷന്‍ വ്യാപാരികളെ അസിസ്റ്റന്റ് മാനേജര്‍ തടസ വാദങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുന്നുവെന്നാണ് പരാതി. വളരെ തുച്ഛമായ കമ്മീഷനാണ് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കി വരുന്നത്. ഇതിന്റെ പത്തിരട്ടിയിലധികം ലോറി വാടക, കയറ്റിറക്ക് കൂലി എന്നിവക്കായി ചെലവാകുന്നുണ്ട്. എന്നിട്ടും പഞ്ചസാര സ്റ്റോക്കെടുക്കാന്‍ വരുന്ന വാഹനങ്ങളെ തിരിച്ചയക്കുന്നത് നീതീകരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തി.
അസിസ്റ്റന്റ് മാനേജര്‍ ബോബി ജൊറാണ്ടിനക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടന്നു വരികയാണ്. മറ്റൊരു കേസില്‍ 55,000 രൂപ യോളം പിഴ ഈടാക്കിയിരുന്നു. ഈ കേസില്‍ വിജിലന്‍സ് റേഷന്‍ വ്യാപാരികളില്‍ നിന്നും സാക്ഷി മൊഴി രേഖപ്പെടുത്തുകയുണ്ടായി. ഇതിലുള്ള വൈരാഗ്യം മൂലമാണ് അസിസ്റ്റന്റ് മാനേജര്‍ പഞ്ചസാരയും മറ്റും തടഞ്ഞു വെക്കുന്നതെന്ന് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തി.
ജില്ലാ സപ്ലൈ ഓഫീസര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും പഞ്ചസാര വിട്ടു നല്‍കാത്ത അസിസ്റ്റന്റ് മാനേജരുടെ നടപടിയെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു. താലൂക്ക് പ്രസിഡന്റ് കെ ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ രാജേന്ദ്രന്‍, കെ സി രവി, സുരേഷ്, ഗംഗാധരന്‍, എ നടരാജന്‍ എന്നിവര്‍ സംസാരിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി, മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി.

Keywords: Sugar, Ration merchant, Supplyco, Kanhangad, Kasaragod