ഹോംഗാര്‍ഡിന് ധനസഹായം നല്‍കി
Feb 21, 2012, 14:00 IST
കാഞ്ഞങ്ങാട് : വാഹനാപകടത്തില്‍ പരിക്കേറ്റ ഹോംഗാര്‍ഡിന് ധനസഹായം നല്‍കി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് പി.കെ.നളരാജനാണ് ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ധനസഹായം കൈമാറിയത്. ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പുരുഷോത്തമന്‍, കാഞ്ഞങ്ങാട് യൂണിറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ കണ്ടെത്തില്‍ കുഞ്ഞിരാമന്‍ എന്നിവരാണ് നളരാജന് ധനസഹായം നല്‍കിയത്.
Keywords: Kanhangad, Compensation, Home guard, കാഞ്ഞങ്ങാട്, ധനസഹായം,