കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം കമ്മിഷന് ഇടപെടണം യു.ഡി.എഫ്
Jul 16, 2012, 11:20 IST
കാഞ്ഞങ്ങാട്: കാല്‍നൂറ്റാണ്ടുകാലമായി കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ മുറവിളി കൂട്ടുന്ന കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നഷ്ടപെടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തിരമായും ഇടപെടണമെന്ന് ഡോ.പ്രഭാകരന് കമ്മിഷന് നല്കിയ നിവേദനത്തില്‍ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ സി.മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്, അജാനൂര്‍ പട്ടണങ്ങളുടെ തീരദേശമേഖലയുടെ മുഖച്ഛായ മാറ്റനുതകുന്ന സ്വപ്ന പദ്ധതിയാണ് മേല്‍പ്പാലം. ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപാര്‍ക്കുകയും എഞ്ചിനിയറിംഗ് കോളജ് അടക്കം നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വാണിജ്യ സ്ഥാപനങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന തീരപ്രദേശത്തേക്കുള്ള യാത്ര എളുപ്പമാക്കാനും പ്രദേശങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കും മേല്‍പ്പാലം അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Keywords: Kanhangad, Kottacheri-overbridge, UDF, Dr. Prabhakaran Commission