city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് കേസില്‍ പ്രതിയായ നിത്യാനന്ദ കോളജ് പ്രിന്‍സിപ്പാളിനെ പോലീസ് ഓഫീസില്‍ കയറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 10/07/2015) നിത്യാനന്ദ വിദ്യാകേന്ദ്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്ത നിത്യാനന്ദ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാളിനെ, വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് പോലീസ് കോളജിനകത്തു കയറ്റി. പ്രിന്‍സിപ്പാള്‍ രാജേഷ് റെയെ രണ്ടാഴ്ചയിലധികമായി വിദ്യാര്‍ത്ഥികള്‍ കോളജിനകത്ത് പ്രവേശിപ്പിക്കാതെ സമരത്തിലായിരുന്നു.

പ്രിന്‍സിപ്പാളിനെ കോളജില്‍നിന്നും പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തിലാണ് കോളജില്‍ സമരം നടക്കുന്നത്. നേരത്തെ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചപ്പോള്‍ അദ്ദേഹം മറ്റൊരു വഴിയിലൂടെ പുറത്തുകടക്കുകയായിരുന്നു. വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിഷ്ചന്ദ്ര നായ്ക്ക്, സി.ഐ. യു. പ്രേമന്‍, എസ്.ഐ. ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ റാപ്പിഡാക്ഷന്‍ ഫോഴ്‌സടക്കം വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയോടെയാണ് പ്രിന്‍സിപ്പള്‍ രാജേഷ് റെയ് എത്തിയത്. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

നൂറോളം കുട്ടികള്‍ മാത്രമാണ് സംഭവം നടക്കുമ്പോള്‍ കോളജില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം ബലംപ്രയോഗിച്ച് നീക്കിയശേഷമാണ് പ്രിന്‍സിപ്പാളിനെ കോളജിനകത്ത് കയറ്റിയത്. പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് എസ്.എഫ്.ഐ. ജില്ലാ നേതാക്കളടക്കം കോളജില്‍ എത്തിയിട്ടുണ്ട്. നേരത്തെ ബന്ധപ്പെട്ടവര്‍ പലതവണ അനുരഞ്ജന ചര്‍ച്ചനടത്തിയെങ്കിലും ചര്‍ച്ചകളൊന്നും വിജയിച്ചില്ല. പ്രിന്‍സിപ്പാളിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ് നടത്തിയതോടെ സമരം ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്.എഫ്.ഐ. നേതൃത്വം.
വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച് കേസില്‍ പ്രതിയായ നിത്യാനന്ദ കോളജ് പ്രിന്‍സിപ്പാളിനെ പോലീസ് ഓഫീസില്‍ കയറ്റി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Nithyananda College of Engineering, Principal, Students, SFI, Police, College, College principal enters campus with help of Police, Advertisement Malabar Wedding.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia