ഹോസ്ദുര്‍ഗ് താലൂക്കിലെ 33 സഹകരണ സംഘങ്ങളില്‍ കൊപ്ര സംഭരിക്കും
Mar 16, 2012, 11:30 IST
കാഞ്ഞങ്ങാട്: കൊപ്ര സംഭരിക്കാനായി ഹോസ്ദുര്‍ഗ് താലൂക്കിലെ 33 സഹകരണ സംഘങ്ങളെ തെരഞ്ഞെടുത്തതായി സഹകരണ സംഘങ്ങളുടെ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ബിരിക്കുളം, ചിത്താരി, ചീമേനി, ഈസ്റ്റ് എളേരി, ഹോസ്ദുര്‍ഗ്, കോട്ടച്ചേരി, കരിന്തളം, കിനാനൂര്‍, ക്ലായിക്കോട്, കയ്യൂര്‍, മടിക്കൈ, മാലോത്ത്, മാണിയാട്ട്, നീലേശ്വരം, പനത്തടി, പിലിക്കോട്, പെരിയ, പുല്ലൂര്‍, പനയാല്‍, പൂതങ്ങാനം, പടന്ന, പള്ളിക്കര, തായന്നൂര്‍, തിമിരി, ഉദുമ, വലിയപറമ്പ, വെസ്റ്റ് എളേരി എന്നീ സര്‍വ്വീസ് സഹകരണ ബാങ്കുകളിലും ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കുകളിലും കൊപ്ര സംഭരിക്കും. കൂടാതെ കാസര്‍കോട് ഡിസ്ട്രിക്റ്റ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് സൊസൈറ്റി, മലനാട് റബ്ബര്‍ ആന്റ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കന്നുവീട് കടപ്പുറം കോക്കനട്ട് ഗ്രോവേര്‍സ് മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലുമാണ് കൊപ്ര സംഭരിക്കുന്നത്.
ജില്ലയില്‍ മൊത്തം 70 സഹകരണ സംഘങ്ങള്‍ മുഖേനയാണ് കൊപ്ര സംഭരിക്കുക. കാസര്‍കോട് താലൂക്കില്‍ 37 കേന്ദ്രങ്ങളിലാണ് സംഭരണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച തറവിലക്കാണ് കര്‍ഷകരില്‍ നിന്ന് സഹകരണ സംഘങ്ങള്‍ മുഖേന കേരഫെഡ് കൊപ്ര സംഭരിക്കുന്നത്. കര്‍ഷകര്‍ അതാതു കൃഷി ഭവനുകളില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള സര്‍വ്വീസ് സഹകരണ സംഘത്തില്‍ കൊപ്ര നല്‍കേണ്ടതാണ്. ഇതുമായി ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകര്‍ക്ക് കേരഫെഡ് ഫീല്‍ഡ് ഓഫീസറുമായി ബന്ധപ്പെടാം. ഫോണ്‍ 9447956044, 9447218232.
Keywords: Coconut, Kanhangad, Kasaragod