city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.എം.പിയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ഓഫീസ് വില്‍പനയ്ക്ക്

സി.എം.പിയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ഓഫീസ് വില്‍പനയ്ക്ക്
കാഞ്ഞങ്ങാട്: എം.വി. രാഘവന്‍ ജനറല്‍ സെക്രട്ടറിയായ സി.എം.പിയുടെ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ഓഫീസ് വില്‍പനയ്ക്ക്. ഹൊസ്ദുര്‍ഗ് മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിനടുത്ത് കാരാട്ട് വയല്‍ റോഡില്‍ നാല് സെന്റ് സ്ഥലത്ത് പണിത സി.എം.പി ജില്ലാ കമ്മിറ്റി ഓഫീസ് 2005 ആഗസ്റ്റ് 15 ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം സി. പി. മൂസാന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ എം. വി. രാഘവനാണ് ഉദ്ഘാടനം ചെയ്തത്.

അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഓഫീസ് വല്ലപ്പോഴേ തുറക്കാറുള്ളു. ആളും അനക്കവും കുറഞ്ഞ ഈ ഓഫീസ് ബാധ്യതയാണെന്ന് സി.എം.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമുണ്ട്. ഇതിനിടയിലാണ് ഓഫീസ് വില്‍പന നടത്താമെന്ന ആശയവും ധാരണയും നേതൃത്വത്തില്‍ ഉടലെടുത്തത്. സാമാന്യം നല്ല വില കിട്ടിയാല്‍ കെട്ടിടവും സ്ഥലവും വില്‍ക്കാനാണ് ധാരണ. ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം ജില്ലാ ആസ്ഥാനമായ കാസര്‍കോടേക്ക് മാറ്റാനാണ് ആലോചിച്ചുവരുന്നത്. ഇവിടെ ഓഫീസ് കെട്ടിടത്തിന് സൗകര്യം കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്ഥലം വാങ്ങി കാസര്‍കോട്ട് പുതിയ ഓഫീസ് നിര്‍മിക്കാനുള്ള ധാരണയുമുണ്ട്.

സി.എം.പി രൂപീകരിച്ചതു മുതല്‍ ആ പാര്‍ട്ടിയുടെ മിക്കവാറും പ്രവര്‍ത്തനങ്ങളും കാഞ്ഞങ്ങാട്ട് കേന്ദ്രീകരിച്ചാണ് നടന്നത്. കുന്നുമ്മലില്‍ സ്വകാര്യ കെട്ടിടത്തിലെ ഓഫീസാണ് നേരത്തെ ജില്ലാ കൗണ്‍സില്‍ ഓഫീസായി പ്രവര്‍ത്തിച്ചത്. ആ ഓഫീസ് നിലനിര്‍ത്തി അവിടെ പാര്‍ട്ടിയുടെ ഏരിയ ഓഫീസാക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ കൗണ്‍സിലില്‍ തുറന്ന ചര്‍ച നടന്നു.

Keywords: CMP, Office, For sale, Kanhangad, Kasaragod, Kerala, Malayalam news, CMP's dist office for sale

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia