city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.എം.പി പ്ര­വര്‍­ത്തകന്റെ ശരീ­രം മ­ര­ണാ­നന്ത­രം മെഡി­ക്കല്‍ കോളേ­ജി­ന്

സി.എം.പി പ്ര­വര്‍­ത്തകന്റെ ശരീ­രം മ­ര­ണാ­നന്ത­രം മെഡി­ക്കല്‍ കോളേ­ജി­ന്
കാ­ഞ്ഞ­ങ്ങാട് : കാഞ്ഞങ്ങാ­ട്ടെ പൊ­തു­പ്ര­വര്‍­ത്ത­ക­നാ­യ എം മാ­ധ­വ­ന്റെ ശ­രീ­രം മ­ര­ണാ­ന­ന്ത­രം പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് പഠ­ന­ത്തി­നാ­യി നല്‍­കും.

സി എം പി­യു­ടെ സ­ജീ­വ പ്ര­വര്‍­ത്ത­ക­നാ­യ കാ­ഞ്ഞ­ങ്ങാ­ട് നെ­ല്ലി­ക്കാ­ട്ടെ പ­ള്ളി­വ­യ­ലില്‍ എം മാ­ധ­വന്‍ (56) മ­ര­ണാ­ന­ന്ത­രം ത­ന്റെ മൃ­ത­ശ­രീ­രം പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് പഠ­ന­ത്തി­ന് വി­ട്ടു­കൊ­ടു­ക്കാ­മെ­ന്ന സ­മ്മ­ത­പ­ത്ര­ത്തില്‍ ഒ­പ്പു­വെ­ച്ചു.

ആ­ദര്‍­ശ­വും ലാ­ളി­ത്യ­വും വ്യ­ക്തി­ജീ­വി­ത­ത്തി­ലും പൊ­തു­ജീ­വി­ത­ത്തി­ലും പാ­ലി­ക്കു­ന്ന മാ­ധ­വന്‍ ത­ന്റെ മ­ര­ണ­വും മാ­തൃ­ക­യാ­ക­ണ­മെ­ന്ന് ആ­ഗ്ര­ഹി­ക്കു­ന്നു. കാ­സര്‍­കോ­ട് ജി­ല്ലാ സ­ഹ­ക­ര­ണ ബാ­ങ്കില്‍ അ­റ്റന്റര്‍ ജോ­ലി ചെ­യ്യു­ന്ന മാ­ധ­വ­ന്റെ ഇ­ത്ത­ര­മൊ­രു ഉ­ദാ­ത്ത­മാ­യ തീ­രു­മാ­ന­ത്തി­ന് ഭാ­ര്യ­യു­ടെ­യും മ­ക്ക­ളു­ടെ­യും പൂര്‍ണ്ണ പി­ന്തു­ണ­യു­ണ്ട്. സി എം പി­യു­ടെ നേ­തൃ­സ്ഥാ­ന­ത്ത് വ­രെ എ­ത്തി­യി­രു­ന്ന മാ­ധ­വന്‍ ക­റ­ക­ള­ഞ്ഞ പൊ­തു­പ്ര­വര്‍­ത്ത­ക­നാ­ണ്. ജീ­വി­ത­ത്തി­ലും മ­ര­ണ­ത്തി­ലും സ­മൂ­ഹ­ത്തി­ന് മാ­തൃ­ക­യാ­കാന്‍ താല്‍­പ­ര്യ­പ്പെ­ടു­ന്ന മാ­ധ­വ­ന്റെ നി­ല­പാ­ട് നാ­ടി­ന് വി­സ്­മ­യ­മാ­വു­ക­യാ­ണ്.

Keywords:  Kanhangad, Pariyaram Medical College, CMP, Body, M. Madavan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia