അബൂദാബിയില്‍ മരിച്ച പത്മനാഭന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
Dec 16, 2011, 19:38 IST
കാഞ്ഞങ്ങാട്: അബൂദാബിയില്‍ ജോലിക്കിടെ ഭൂഗര്‍ഭ അറയില്കുടുങ്ങി മരിച്ച വെള്ളിക്കോത്തെ പി.പി. പത്മനാഭന് നായരുടെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി വെള്ളിക്കോത്തെ വീട്ടിലെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇ. ചന്ദ്രശേഖരന് എം.എല്‍.എ, ഡി.സി.സി. പ്രസിഡണ്ട് കെ. വെളുത്തമ്പു,കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. എം.സി.ജോസ്, പി.ഗംഗാധരന്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.ബാലകൃഷ്ണന്, എന്‍.വി.അരവിന്ദാക്ഷന് നായര്‍ കൂടെയുണ്ടായിരുന്നു.
Keywords: Kasaragod, Kanhangad, Oomen chandy, Pathmanaban.