കോണ്‍. നേതാവിന്റെ വീടിന് മുന്നില്‍ നിരാഹാര സമരത്തിനെത്തിയവരെ തല്ലിയോടിച്ചു
Mar 31, 2012, 14:48 IST
ശനിയാഴ്ച രാവിലെ 10.30ന് കോട്ടച്ചേരിയിലെ ജോസിന്റെ വീടിന് മുന്നില്‍ നിരാഹാരത്തിന് എത്തിയപ്പോഴാണ് പത്തോളം വരുന്ന സമരക്കാരെ തല്ലിയോടിച്ചത്. ഐ.എന്‍.ടി.യു.സി. യൂണിയനുമായി ബന്ധമില്ലാത്തവര്‍ പാര്‍ട്ടി പതാകയുമായി സമരം നടത്തേണ്ടെന്ന് പറഞ്ഞ് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ പതാക പിടിച്ചുവാങ്ങുകയായിരുന്നു.
ഇതിനെ സമരക്കാര്‍ ചോദ്യം ചെയ്തതോടെയാണ് അടി തുടങ്ങിയത്. സമരക്കാര്‍ അടിതുടങ്ങിയ ഉടനെ ചിതറിയോടി. വീഴ്ച്ചയില്‍ സമരക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രമിക്ഭവന്‍ അവകാശപോരാട്ട സമിതി ചെയര്‍മാന്‍ ടി.വി തമ്പാന്‍, വൈസ് ചെയര്‍മാന്‍ എം.ജെ ഫിലിപ്പ്, സെക്രട്ടറി എ.കെ ഷൈജു, ജോയിന്റ് സെക്രട്ടറി രാഘവന്‍ കൊന്നാല തുടങ്ങിയവരാണ് സമരത്തിനെത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കണ്ണൂരിലെ അഡ്വ. കസ്തൂരി ദേവനും അടിക്കിടെ ഓടി രക്ഷപ്പെട്ടു.
Also read
കോണ്‍. നേതാവ് എം.സി ജോസിന്റെ വീടിന് മുന്നില്‍ INTUC പ്രവര്‍ത്തകരുടെ നിരാഹാരം 31ന്
Keywords: kasaragod, Kanhangad, Clash