ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയെ ചൊല്ലി അടിപിടി
Nov 27, 2012, 19:04 IST
കാഞ്ഞങ്ങാട്: ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍ തെക്ക്പുറത്തെ ഷെമീര്‍ (22), കൊളവയലിലെ അഫ്സല് (19) എന്നിവര്‍ക്കും അതിഞ്ഞാല്‍ സ്വദേശികളായ സലീം (21), അസറുദ്ദീന് (18), മുഷാബ് (18) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
ഇക്കഴിഞ്ഞ ശനിയും ഞായറും അതിഞ്ഞാലില്‍ ഐ. സി. സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഇഖ്ബാല്‍ റോഡിലെ അജ്മാസ് ക്ലബ്ബും ഐ. സി. സി ക്ലബ്ബുമാണ് സെമിയിലെത്തിയത്. സെമിയില്‍ അജ്മാസിന്റെ എ-ബി ടീമുകള്‍ മത്സരിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടുവെങ്കിലും അജ്മാസ് അംഗങ്ങള്‍ ഇതിന് സമ്മതിച്ചില്ല.
തുടര്‍ന്ന് അജ്മാസും ഐ. സി. സി ക്ലബ്ബും തമ്മിലുള്ള മത്സരത്തില്‍ അജ്മാസ് വിജയിച്ചു. 30,000 രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചതെങ്കിലും അജ്മാസിന് ലഭിച്ചത് 20,000 രൂപയാണ്. ഇതിനെ അജ്മാസ് അംഗങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ടീമുകള്‍ കുറഞ്ഞതിനാലാണ് തുക കുറഞ്ഞതെന്നായിരുന്നു സംഘാടകരുടെ മറുപടി. ഇതേ ചൊല്ലി രണ്ട് ടീമുകളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് ട്രോഫിയുമായി പ്രകടനം നടത്തിയ അജ്മാസ് അംഗങ്ങളെ അതിഞ്ഞാലില്‍ വെച്ച് ഒരു സംഘം തടഞ്ഞു. ഈ പ്രശ്നത്തിന്റെ തുടര്‍ച്ചയായി ഇഖ്ബാല്‍ സ്കൂളിനടുത്ത് നില്‍ക്കുകയായിരുന്ന അജ്മാസിലെ ഷെമീറിനെയും അഫ്സലിനെയും ഒരു സംഘം വടിയും കല്ലും കൊണ്ട് ആക്രമിച്ചു.
ഇതുസംബന്ധിച്ച പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനായി രാത്രി എട്ട് മണിയോടെ തെക്കെപുറത്തെ യു ബി മൊയ്തു ഹാജിയുടെ വീട്ടില്‍ ഇരുടീമുകളുടെയും അംഗങ്ങളെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Clash, Cricket, Tournament, Price, Money, Ajanur, Athinhal, Club, Kanhangad, Kasargod, Kerala, Malayalam news.