കാര്‍ഷിക വായ്പ തള്ളുമെന്ന് പറഞ്ഞ് റസ്റ്റ് ഹൗസ് പരിസരത്ത് സംഘര്‍ഷാവസ്ഥ
Jun 15, 2012, 16:30 IST
ഇവര്‍ മുഖാന്തിരമാണ് നൂറുക്കണക്കിന് ആളുകളെ വെള്ളിയാഴ്ച വിളിച്ചുവരുത്തിയത്. ഇവര്‍ക്കാണ് കാര്‍ഷിക വായ്പ എഴുതിതള്ളുന്നതിനുള്ള അപേക്ഷ ഫോറം നല്‍കിയത്. ഫോറം നല്‍കുന്നതോടൊപ്പം അംഗത്വ ഫീസായി 100 രൂപയും വരിസംഖ്യയായി പത്ത് രൂപയും വാങ്ങി. പ്രധാനമന്ത്രി, യു.പി.എ.അധ്യക്ഷ സോണിയാ ഗാന്ധി, കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എന്നിവര്‍ക്കുള്ള ഹരജികള്‍ തയ്യാറാക്കി അയച്ച് വായ്പ എഴുതിതള്ളുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചിരുന്നതെന്ന് സിറ്റിംഗിലെത്തിയ ഒരു സ്ത്രീ പറഞ്ഞു.
അതിനിടെ റസ്റ്റ് ഹൗസില്‍ ആള് തിരക്ക് കണ്ട് അങ്ങോട്ട്പോയ മുസ്ലിം യൂത്ത്ലീഗ് മണ്ഡലം സെക്രട്ടറി ശംസുദ്ദീന്‍ കൊളവയല്‍ സിറ്റിംഗ് നടത്തുന്നവരോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. എന്നാല്‍ ഭാരവാഹികള്‍ തട്ടിക്കയറുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് ഇവിടെ ബഹളവും തുടങ്ങി. ഈ വിവരം അറിഞ്ഞാണ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയത്. പിന്നീട് മൂന്ന് ഭാരവാഹികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേ സമയം സംഘടനയുടെ അംഗത്വ ഫീസും വരിസംഖ്യയും വാങ്ങി രശീതി നല്‍കിയിരുന്നുവെന്നും മറ്റു പിരിവുകളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ പോലീസിനെ അറിയിച്ചത്.
Keywords: Kanhangad, Clash, Rest house, Loan