തൃക്കരിപ്പൂര്‍ ഗവ.പോളി ടെക്‌നിക്കില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അക്രമം; 3 കെഎസ്‌യു - എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Sep 11, 2015, 22:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11/09/2015) തൃക്കരിപ്പൂര്‍ ഗവ. പോളിയില്‍ വിദ്യാര്‍ത്ഥി സംഘട്ടനം. വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. കെ.എസ്.യു പ്രവര്‍ത്തകനും ബയോമെട്രിക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സിറാജ് (17), എം.എസ്.എഫ് പ്രവര്‍ത്തകരായ വി.കെ. മുഷ്താക് (18), വി.കെ റംഷാദ് (17) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗവ. പോളിടെക്‌നിക് കോളജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടന്ന എസ്.എഫ്.ഐ ആഹ്ലാദ പ്രകടനത്തിനിടയിലാണ് അക്രമമുണ്ടായത്. അക്രമം തടയാന്‍ എത്തിയ പോലീസുകാരെയും ദൃശ്യം പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഒരു സംഘം അക്രമിക്കാന്‍ ശ്രമിച്ചു. തൃക്കരിപ്പൂര്‍ അഗ്‌നിശമന രക്ഷാ നിലയത്തിന് മുന്നിലെ പ്രധാന റോഡില്‍ പതിനഞ്ച് മിനിറ്റോളം സംഘര്‍ഷമായിരുന്നു.
അക്രമത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ രാജേന്ദ്രന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി. രവി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സത്താര്‍ വടക്കുമ്പാട് എന്നിവര്‍ പ്രതിഷേധിച്ചു. ജനാധിപത്യം കാത്തു സൂക്ഷിക്കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ വിദ്യാര്‍ത്ഥി സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

Keywords : Kasaragod, Kanhangad, Trikaripur, Students, clash, SFI, KSU, MSF.