കാഞ്ഞങ്ങാട്ട് എസ്.എഫ്.ഐ. മാര്‍ച്ചില്‍ സംഘര്‍ഷം
Jul 7, 2015, 13:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/07/2015) പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചും തിരുവനന്തപുരത്ത് തിങ്കളാഴ്ച എസ്.എഫ്.ഐ. നേതാക്കളെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിലും പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ.
പോലീസ് വലയം ഭേദിച്ച് മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ചാടിക്കയറിയ പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തുംതള്ളലിലും ഏര്‍പെടുകയായിരുന്നു. ഇവരെ പിന്നീട് പോലീസ് ഗേറ്റിന് പുറത്താക്കി. സമരം അവസാനിച്ച ശേഷം പ്രകടനമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വാഹന ഗതാഗതം തടയാന്‍ ശ്രമിച്ചതും ഏറെനേരും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
വാഹന ഗതാഗതം പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളും നടന്നു. ഒടുവില്‍ പ്രവര്‍ത്തകര്‍ സ്വയം പിരിഞ്ഞുപോവുകയായിരുന്നു. മിനി സിവില്‍ സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : SFI, March, Kanhangad, Kasaragod, Kerala, Clash, Clash in SFI march, Advertisement Malabar Wedding.
Advertisement: