കെ.എം മാണിയുടെ രാജി: ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം
Feb 18, 2015, 10:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/02/2015) ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ബുധനാഴ്ച രാവിലെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫീസ് ഗേറ്റ് അടച്ച് ചന്തേര എസ്.ഐ പി.വി രാജനും പത്തോളം വരുന്ന പോലീസ് സംഘവും നിലയുറപ്പിച്ചെങ്കിലും ഡി.വൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ എത്തിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റി പഞ്ചായത്ത് ഓഫീസിലേക്ക് കടന്നതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
ഓഫീസ് ആവശ്യത്തിനായി എത്തിയ സ്ത്രീകള്‍ ഉള്‍പെടെയുള്ളവര്‍ ആശങ്കയിലായി. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ഇരുത്തിയാണ് സമരം നടത്തിയത്.
ഡി.വൈ.എഫ്.ഐ നേതാക്കളായ ടി.വി. വിനോദ് കുമാര്‍, എം പ്രമോദ്, എം സജീവന്‍, എ രാജീവന്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Trikaripur, Kasaragod, Kanhangad, Kerala, DYFI, March, Panchayath, Office, Police, Clash.

Advertisement: