സംഘര്‍ഷത്തിന് ശ്രമം; ഒരാള്‍ക്കെതിരെ കേസ്
Jun 15, 2012, 16:39 IST
കാഞ്ഞങ്ങാട്: ചിത്താരിയില്‍ ബാര്‍ബര്‍ ഷോപ്പിന്റെ ബോര്‍ഡ് തകര്‍ത്തും രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകളുടെയും പേരുകള്‍ ചുമരിലെഴുതിയും സംഘര്‍ഷത്തിന് ശ്രമിച്ച ഒരാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ചിത്താരിയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമ ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഫെയിമിന്റെ പരാതി പ്രകാരം ചാമുണ്ഡിക്കുന്നിലെ സനലിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് ചിത്താരി ചാമുണ്ഡിക്കുന്നിലെ സ്റ്റൈല്‍ ജെന്‍സ് പാര്‍ലറിന്റെ ബോര്‍ഡ് തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളുടെ ചുവരുകളിലും ടെലിഫോണ്‍ പോസ്റ്റിലും സിപിഎം, ഡി വൈ എഫ്‌ഐ, എസ് എഫ്‌ഐ എന്നിങ്ങനെ എഴുതിവെക്കുകയും ചെയ്തു.
ചാമുണ്ഡിക്കുന്നില്‍ താമസിക്കുന്ന മുഹമ്മദ് ഫെയിമിന്റെ പരാതിയില്‍കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സനലാണെന്ന് കണ്ടെത്തുകയായിരുന്നു. നോര്‍ത്ത് ചിത്താരിയില്‍ ആറോളം ഇലക്ട്രിക് പോസ്റ്റുകളിലും മൂന്ന് വീടുകളുടെ ഗെയിറ്റിനും ചുവപ്പ് പെയിന്റടിച്ച് ഡിവൈഎഫ് ഐ എന്നെഴുതി വച്ചത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണെന്ന് സംശയിക്കുന്നു. നേരത്തെ പോസ്റ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയത് പോലീസ് മായിച്ചു കളഞ്ഞിരുന്നു.

Keywords: Kanhangad, Police case, Clash, Chithari