കൊളവയലില്‍ സി.പി.എം. - ആര്.എസ്.എസ്. സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
Aug 17, 2015, 09:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2015) അജാനൂര്‍ കൊളവയലില്‍ സി.പി.എം. - ആര്.എസ്.എസ്. സംഘര്‍ഷം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കൊളവയലില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് കീറിനശിപ്പിച്ചതിനെചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതിനെ ചോദ്യംചെയ്യാനെത്തിയ ആര്.എസ്.എസ്. പ്രവര്‍ത്തകരെ ഒരു സംഘം സി.പി.എം. പ്രവര്‍ത്തകര്‍ തടയുകയും ആക്രിമിക്കുകയും ചെയ്തു. അക്രമത്തില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനായ കൊളവയലിലെ ഡി.കെ. സനൂപിന് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷവിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. സനൂപിന്റെ പരാതിയില്‍ സി.പി.എം. പ്രവര്‍ത്തകരായ രഞ്ജിത്ത്, ദീപേഷ്, സുര്‍ജിത്ത്, സുഭാഷ്, വിപിന്‍, ഷിബു തുടങ്ങി 30 ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords : Kanhangad, CPM, RSS, Clash, Case, Kasaragod, Kerala, Clash between CPM and RSS activists, Kolavayal, Koolikkad Trade Center.