മദ്യശാലക്ക് മുന്നില്‍ സംഘട്ടനം: നാല് പേര്‍ അറസ്റ്റില്‍
Jan 18, 2012, 16:05 IST
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ വിദേശ മദ്യശാലയ്ക്ക് മുന്നില്‍ സംഘട്ടനത്തിലേര്‍പ്പെട്ട നാല് പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
അമ്പലത്തറ നീലിമൂലയിലെ കുമാറിന്റെ മകന്‍ സജിത് (22) അമ്പലത്തറ അറക്കലിലെ പുരുഷോത്തമന്റെ മകന്‍ ടി.പി.വിനീത് (23), നായ്ക്കുട്ടിപാറയിലെ ശ്രീധരന്റെ മകന്‍ എം.വി.അശ്വന്ത് (22), അമ്പലത്തറ അടുക്കാടുക്കത്തെ അശോകന്റെ മകന്‍ എ.വി.വിനീത് (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എം.ടി.മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചക്ക് നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബാറിന് മുന്നില്‍ മദ്യലഹരിയില്‍ സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്ന നാല് പേരെയും വിവരമറിഞ്ഞെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kanhangad, Clash, Arrest, Police