കൂളിയങ്കാലില്‍ മുസ്ലീം ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി
Nov 30, 2012, 17:55 IST
കാഞ്ഞങ്ങാട്: കൂളിയങ്കാലില്‍ വ്യാഴാഴ്ച രാത്രി മുസ്ലിം ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ റംഷീദ് (17), സാദിഖ് (17), 16-ാം വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ഇജാസ് (21), ഐ.എന്‍.എല്‍ പ്രവര്‍ത്തകരായ ഇഖ്ബാല്‍ (21), അര്‍ഷീദ് (19) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30 മണിയോടെ കൂളിയങ്കാല്‍ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന തങ്ങളെ ഐ.എന്‍.എല്‍ പ്രവര്‍ത്തകരായ നാസര്‍, ഹനീഫ, ഇഖ്ബാല്‍, അര്‍ഷാദ്, റിയാദ് തുടങ്ങി ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകരായ റംഷീദ്, സാദിഖ്, ഇജാസ് തുടങ്ങിയവര്‍ പരാതിപ്പെട്ടു.
അതേസമയം പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ തങ്ങളെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഐ.എന്‍.എല്‍ പ്രവര്‍ത്തകരായ ഇഖ്ബാലും അര്‍ഷിദും പറയുന്നു. മുസ്ലിം ലീഗിന്റെയും ഐ.എന്‍.എല്ലിന്റെയും ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. സംഘര്‍ഷ വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയിരുന്നു. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kooliyangal, INL-Muslim league, Clash, Kanhangad, Kasaragod, Kerala, Malayalam news