സനോജ് കുമാര്‍ ചിത്താരി സ്വദേശിയേയും പറ്റിച്ചു
Feb 24, 2012, 18:33 IST
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ കൊളവയല്‍ ഇട്ടമ്മല്‍ കൃഷ്ണപ്രസാദ് എന്ന ആലപ്പുഴ ഹരിപ്പാട്ടെ സനോജ് കുമാര്‍, നോര്‍ത്ത് ചിത്താരി സ്വദേശിയേയും പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ വിവരം പുറത്തുവന്നു.
അജ്മാന്‍ രാജകുടുബാംഗം അടക്കമുള്ള പ്രമുഖരെ പറ്റിച്ച് കോടികള്‍ തട്ടി മുങ്ങിയ സനോജ് കുമാര്‍, അജാനൂര്‍ ഇട്ടമ്മല്‍ പത്തുകണ്ടം ചെല്ലപ്പന്‍ മകന്‍ കൃഷ്ണപ്രസാദ് എന്ന വ്യാജ വിലാസത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ചാണ് തട്ടിപ്പുകള്‍ക്ക് തുട ക്കമിട്ടത്.
ഷാര്‍ജയിലെ അല്‍ജസീറ ഡീസല്‍ ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ് മാനേജരായിരുന്നസനോജ് കുമാര്‍ അല്‍ജസീറ എന്ന പേരില്‍ തന്നെ വ്യാജ കമ്പനി രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വരുന്ന കോടികളുടെ കച്ചവട ഓഫറുകള്‍ തട്ടിയെടുക്കുകയും, ഇതുവഴി വന്‍തുക കൈക്കലാക്കുകയും, ചെയ്താണ് യുഎഇയില്‍ നിന്നും മുങ്ങിയത്.
കൊളവയല്‍ ഇട്ടമ്മലിലെ കൃഷ്ണപ്രസാദ് യഥാര്‍ത്ഥത്തില്‍ ആലപ്പുഴ ഹരിപ്പാട്ടെ സനോജ് കുമാറാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കാഞ്ഞങ്ങാട്ടെ പത്മരാജ് ഐങ്ങോത്തിന്റെ സ്ഥാപനത്തില്‍ 2003ല്‍ ജോലി ചെയ്തിരുന്ന സനോജ് പിന്നീട് 2006ല്‍ നോര്‍ത്ത് ചിത്താരി സ്വദേശി സി.എച്ച്.നൗഷാദിന്റെ സ്ഥാപനത്തിലും ജോലി ചെയ്തിരുന്നു.
ഷാര്‍ജ റോളക്കടുത്ത് നാഷണല്‍ പെയിന്റിന് സമീപം അല്‍മബാദി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന നൗഷാദിന്റെ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തോളം ടെക്‌നീഷ്യനായിരുന്ന സനോജ് കുമാര്‍ ഇവിടെ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയാണ് ഗള്‍ഫ് വിട്ടത്. പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവുമുണ്ടായിട്ടില്ലെന്ന് സി എച്ച് നൗഷാദ് പറയുന്നു.
ഇതേ സമയം ഇടക്കിടെ ഗള്‍ഫില്‍ പൊങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സനോജ് വലിയൊരു തട്ടിപ്പ് സംഘത്തിലെ കണ്ണിയാണെന്ന് ഉറപ്പായിട്ടുണ്ട്. കാഞ്ഞങ്ങാട്, ഉദുമ, കോട്ടിക്കുളം, കുണിയ സ്വദേശികളായ ചിലരുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. ഇവരില്‍ നിന്നാണ് കാഞ്ഞങ്ങാട് കൊളവയലിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സൗകര്യം ലഭിച്ചതെന്ന് അധികൃതര്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Sanoj Kumar, Chithari, Kasaragodvartha, Trap, kasaragodnews.