കുട്ടിമോഷ്ടാവ് ആയുധങ്ങളുമായി പിടിയില്‍
May 16, 2012, 16:37 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കവര്‍ച്ചയ്ക്കെത്തിയ കുട്ടി മോഷണ സംഘത്തിലെ 12 കാരനെ ആയുധങ്ങളുമായി പോലീസ് പിടികൂടി. ഇന്ന് രാവിലെ 8.30 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റാന്‍ഡിന് പിറകുവശത്തുള്ള അല്‍നൂര്‍ പ്ളാസയില്‍ കവര്‍ച്ച ലക്ഷ്യമിട്ട് ആയുധങ്ങളുമായി തമ്പടിച്ചിരുന്ന അഞ്ച് കുട്ടി മോഷ്ടാക്കളില്‍ ഒരാളാണ് പോലീസ് പിടിയിലായത്. അല്‍നൂര്‍ പ്ളാസയിലെ മീ പ്രിന്റ് എന്ന സ്ഥാപനത്തിന്റെ ഉടമ ഖാലിദാണ് സംശയകരമായ സാഹചര്യത്തില്‍ അഞ്ച് കുട്ടികള്‍ കമ്പിപാര, ഇരുമ്പ് വടി തുടങ്ങിയ ആയുധങ്ങളുമായി നില്‍ക്കുന്നത് കണ്ടത്. ഖാലിദിനെ കണ്ടപ്പോള്‍ കുട്ടികള്‍ ഓടുകയായിരുന്നു. ഖാലിദ് പിറകെയോടി കുട്ടികളില്‍ ഒരാളെ പിടികൂടുകയും ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തി 12 കാരനായ കുട്ടി മോഷ്ടാവിനെയും ആയുധങ്ങളും കസ്റഡിയിലെടുത്തു. നാടോടി സംഘത്തില്‍പെട്ട കുട്ടികളാണ് നഗരത്തില്‍ കവര്‍ച്ചയ്ക്ക് എത്തിയതെന്ന് 12 കാരനെ ചോദ്യംചെയ്തതോടെ പോലീസിന് ബോധ്യപ്പെട്ടു.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കുട്ടികളെ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന സംഘം താവളമുറപ്പിച്ചിരിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാഞ്ഞങ്ങാട്ടെത്തിയ കവര്‍ച്ചക്കാര്‍ നാടോടി കുടുംബങ്ങളാണെന്ന പ്രതീതി ഉണ്ടാക്കി റെയില്‍വേ സ്റേഷന് പരിസരങ്ങളിലും മറ്റും താമസിക്കുന്നുണ്ട്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടികള്‍ മോഷണത്തിനും ഭിക്ഷാടനത്തിനും ഇറങ്ങുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുവരുന്ന കുട്ടികളെ ഭിക്ഷക്കാരും കവര്ച്ചക്കാരുമാക്കി വളര്‍ത്തി പണം സമ്പാദിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ശക്തമായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ കവര്‍ച്ച നടത്തുന്നത്.
Keywords: Child Thief, Arrest, Kanhangad, Kasaragod