city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവംബറോടെ കാസര്‍കോട് മത്സ്യബന്ധനതുറമുഖം ഉദ്ഘാടനത്തിന് സജ്ജമാകും: മന്ത്രി കെ. ബാബു

കാസര്‍കോട്: (www.kasargodvartha.com 21/08/2015) നവംബറോടെ കാസര്‍കോട് മത്സ്യബന്ധനതുറമുഖം ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് ഫിഷറീസ് തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. മടക്കരയില്‍ നടന്ന ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുവത്തൂരിലെ മത്സ്യത്തൊഴിലാളികള്‍ക്കുളള സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനമാണ് ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
`
തുറമുഖത്തേക്കുളള റോഡുകളുടെ വീതി കൂട്ടുന്നതിന് ജനങ്ങള്‍ ഭൂമി വിട്ട് നല്‍കുകയാണെങ്കില്‍ റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കി  റോഡ് കൈമാറാന്‍  ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി ഉറപ്പ് നല്‍കി. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവൃത്തി സെപ്തംബര്‍ 10 ഓടെ ആരംഭിക്കും.  ഈ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആദ്യം ഏറ്റെടുത്ത കരാറുകാരന്‍ മരണപ്പെട്ടതിനെതുടര്‍ന്നാണ്  റീടെണ്ടര്‍ ചെയ്യുന്നതിന് കാലതാമസം എടുത്തത് . ഈ സര്‍ക്കാര്‍  വന്നതിനുശേഷം 5 തുറമുഖങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചു.

നവംബറോടെ കാസര്‍കോട് മത്സ്യബന്ധനതുറമുഖം ഉദ്ഘാടനത്തിന് സജ്ജമാകും: മന്ത്രി കെ. ബാബുജില്ലയ്ക്ക്  ഏറ്റവും കൂടുതല്‍ ഫിഷറീസ് വകുപ്പിന്റെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ഫണ്ട് ലഭിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണ് . മുമ്പ്  മത്സ്യബന്ധനമേഖലയ്ക്ക് ഒരു ശതമാനം ബജറ്റ് വിഹിതം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഇന്നിത് നാല് ശതമാനമായി ഉയര്‍ത്തി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവനനിര്‍മ്മാണധനസഹായതുകയും  ഉയര്‍ത്തി.  പദ്ധതി പ്രകാരം, വരുന്ന മാര്‍ച്ച് 31ഓടെ 10000 മത്സ്യത്തൊഴിലാളികള്‍ക്ക്   ഭവനം സ്വന്തമാക്കാം.

മത്സ്യത്തൊഴിലാളികള്‍ക്ക് ടോയ്‌ലറ്റ് നിര്‍മ്മാണത്തിന് 17500 രൂപയും ഭവന പുനരുദ്ധാരണത്തിന് 50000 രൂപയും  വകുപ്പ് നല്‍കിവരുന്നു. കഴിഞ്ഞ വര്‍ഷം 13700 ടോയ്‌ലറ്റ് അനുവദിച്ചു.  ഈ വര്‍ഷം 5000 ടോയ്‌ലറ്റ് കൂടി അനുവദിക്കും. കഴിഞ്ഞ വര്‍ഷം 2000 വീടുകള്‍ പുനരുദ്ധരിച്ചു. ഈ വര്‍ഷം ഇത് നാലായിരമാക്കി ഉയര്‍ത്തും. ഈ സര്‍ക്കാറിന്റെ കാലത്താണ് മത്സ്യത്തൊഴിലാളികള്‍ക്കുളള പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചത്. മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികയും ഓണത്തിന് മുമ്പ് കൊടുത്തു തീര്‍ക്കും. ഇതിനുളള ഉത്തരവ് ഉടന്‍  പുറത്തിറക്കും.   മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന അതേ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. തീരദേശ റോഡുകളുടെ നിര്‍മ്മാണ കാര്യത്തിലും വകുപ്പ് ആശാവഹമായ പുരോഗതിയാണ് കൈവരിച്ചിട്ടുളളതെന്ന് മന്ത്രി പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia