അനുവാദമില്ലാതെ വൈരജാതന്‍ ട്രസ്റ്റില്‍ അംഗമാക്കിയതിന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
Jul 4, 2012, 10:34 IST
കാഞ്ഞങ്ങാട്: അനുവാദമോ അറിവോ ഇല്ലാതെ വൈരജാതന്‍ ട്രസ്റ്റില്‍ അംഗമാക്കിയതിന് സെക്രട്ടറി സി.വി.കൃഷ്ണനെതിരെ വഞ്ചനാക്കുറ്റത്തിന് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പുല്ലൂര്‍ ഹരിപുരം സ്വദേശിയും അദ്ധ്യാപകനുമായ എം.കെ.അനില്‍കുമാറിന്റെ പരാതിയിലാണ് കേസ്. 2003ലാണ് ട്രസ്റ്റ് ഉണ്ടാക്കിയത്.
ട്രസ്റ്റില്‍ താന്‍ അറിയാതെ തന്നെ അംഗമാക്കുകയായിരുന്നുവെന്നും അദ്ധ്യാപകന്‍ എന്നതിനുപകരം കര്‍ഷകന്‍ എന്നാണ് ജോലിയെന്നും രേഖകളില്‍ചേര്‍ത്തത്. ട്രസ്റ്റിന്റെ ചിട്ടി പൊളിഞ്ഞതോടെ അംഗങ്ങള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്നു. ഉപഭോക്തൃ കോടതിയില്‍ നിന്നും നോട്ടീസ് വന്നപ്പോഴാണ് താന്‍ ട്രസ്റ്റില്‍ അംഗമാണെന്ന കാര്യം അറിയുന്നതെന്നും അനില്‍കുമാറിന്റെ പരാതിയിലുണ്ട്.

Keywords: Cheating, Case, Kanhangad, Kasaragod