16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരനെതിരെ കുറ്റപത്രം
Dec 8, 2012, 19:40 IST
കാഞ്ഞങ്ങാട്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത 57 കാരനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
തമിഴ്നാട് തഞ്ചാവൂരിലെ പട്ടുകോട്ടയില്‍ വിനായകനെതിരെയാണ് (57)ഹൊസ്ദുര്‍ഗ് സി.ഐ. കെ. വി. വേണുഗോപാല്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വര്‍ഷം മുമ്പ് ബേക്കല്‍ തൃക്കണ്ണാട് സ്വദേശിനിയായ 16 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് വിനായകന്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തിയ വിനായകന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച ശേഷം 16 കാരിയെ ബേക്കല്‍ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് വിനായകന് തമിഴ്നാട്ടിലേക്ക് പോയി.
പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെതുടര്‍ന്ന് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് വിനായകന് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പുറത്തുവിട്ടത്. തുടര്‍ന്ന് വീട്ടുകാരുടെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി വിനായകനെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്ത് തമിഴ്നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും വിനായകനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് പോലീസ് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായി ഹൊസ്ദുര്‍ഗ് സി.ഐ. കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും കൊണ്ടുപോയപ്പോഴാണ് വിനായകനെയും പിടികൂടാന്‍ സാധിച്ചത്.
വിനായകനെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്റില്‍ കഴിയുന്ന വിനായകന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല

Keywords : Kanhangad, Rape, Investigation, Police, Case, Report, Court, Bekal, Kasaragod, Vinayakan, Beach, Tamilnadu, Hodurg, Kerala, Malayalam News.