നടുറോഡില്‍ കോളജ് അധ്യാപികയെ കയറിപ്പിടിച്ചു; പ്രതിക്കെതിരെ കുറ്റപത്രം
Dec 12, 2014, 11:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2014) നടുറോഡില്‍ കോളജ് അധ്യാപികയെ കയറിപ്പിടിച്ച കേസിലെ പ്രതിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോടിന് സമീപത്തെ ഓരു കോളജ് അധ്യാപികയുടെ പരാതിയില്‍ ബേക്കല്‍ മൗവ്വലിലെ സമീറി (26) നെതിരെയാണ് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ മാങ്ങാട് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ സമീര്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. ബൈക്കിന്റെ വേഗത കുറച്ച് രണ്ട് തവണ പിന്തുടര്‍ന്ന സമീര്‍ മൂന്നാം തവണ ബൈക്കിന്റെ വേഗത കുറച്ച് അധ്യാപികയ്ക്കടുത്തെത്തി കയറിപ്പിടിക്കുകയായിരുന്നു.
Advertisement:

Keywords : Kanhangad, Kasaragod, Case, Accuse, Court, Police, Arrest, Bekal, Mangad, College, Teacher, Sameer.