ചാപ്റ്റര്‍ ലൈംഗീക പീഡന കേസ്: ക്രൈംഡിറ്റാച്ച്‌മെന്റിന് കൈമാറി
Dec 28, 2012, 17:35 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ്സ്റ്റാന്റിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികളെ സ്ഥാപന ഉടമ ബല്ലാകടപ്പുറത്തെ മുഹമ്മദ് അസ്‌കര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിന്റെ അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തില്‍ ഡിവൈഎസ്പിക്കുപുറമെ രണ്ട് സി ഐ മാരും എസ് ഐ മാരും.
ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഈ കേസ് ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കാസര്‍കോട് ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ വി രഘുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രനാണ് ഉത്തരവിട്ടത്.
ഡിവൈഎസ്പിക്ക് പുറമെ വെള്ളരിക്കുണ്ട് സി ഐ അനില്‍കുമാര്‍, കാസര്‍കോട് വനിതാ സെല്‍ ഡിവൈഎസ് പി ശുഭാവതി, ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ വിജയന്‍, അമ്പലത്തറ പ്രിന്‍സിപ്പല്‍ എസ്‌ഐ സുഭാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയന്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സ്മിത, സിവില്‍ പോലീസ് ഓഫീസര്‍ മധു എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമല ഡ്യൂട്ടിയിലുള്ള ഡിവൈഎസ്പി രഘുരാമന്‍ തിരിച്ചെത്തിയതോടെ കേസ് ഫയല്‍ പ്രത്യേക സംഘത്തിന് കൈമാറും.
Keywords: Tuition center, Molestation, Case, Handover, Askar, Police, Crime detachment, Kanhangad, Kasaragod, Kerala, Malayalam news