ട്യൂഷന്‍ സെന്ററിലെ പീഡനം: കുറുപ്പ് അവധി നീട്ടിക്കിട്ടാന്‍ വീണ്ടും കുറിപ്പയച്ചു
Sep 24, 2012, 20:20 IST
Rajendrakurup |
പീഡന സംഭവം പുറത്തായതോടെ ഓഫീസില്‍ നിന്ന് മാറി നിന്ന കുറുപ്പ് തന്റെ അവധി ഒരു മാസത്തേക്ക് കൂടി നീട്ടിക്കിട്ടാന്‍ പെരിയ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് രജിസ്റ്റേര്‍ഡ് കത്തയച്ചു. സംഭവത്തെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് മുങ്ങുമ്പോള്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുറുപ്പ് ഒരുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പിന്നീട് കുറുപ്പ് കാഞ്ഞങ്ങാട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് മറ്റൊരു കത്തയക്കുകയും ചെയ്തു. തനിക്ക് കാസര്‍കോട് ഭാഗത്ത് എവിടെയെങ്കിലും സ്ഥലം മാറ്റം അനുവദിക്കണമെന്നായിരുന്നു കുറുപ്പ് കത്തില്‍ ആവശ്യപ്പെട്ടത്.
ചാപ്റ്റര്‍ പീഡനക്കേസിലെ മുഖ്യപ്രതി ട്യൂഷന്‍ സെന്റര്‍ ഉടമ ബല്ലാ കടുപ്പുറത്തെ മുഹമ്മദ് അഷ്കര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. അഷ്കറിന്റെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന രാജേന്ദ്ര കുറുപ്പ് ഈ ട്യൂഷന്‍ സെന്ററിലെ പ്രധാനപ്പെട്ട അധ്യാപകരില്‍ ഒരാളായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നിരന്തരം നടന്നുവന്ന ലൈംഗിക പീഡനത്തെ കുറിച്ച് കുറുപ്പിന് നന്നായി അറിയാമായിരുന്നു. പല രക്ഷിതാക്കളും അഷ്കറിന്റെ പീഡനത്തെ കുറിച്ച് ധരിപ്പിച്ചിരുന്നുവെങ്കിലും അഷ്കറിനെ തടയാന്‍ കുറുപ്പ് ശ്രമിച്ചില്ല. പീഡന സംഭവം അറിയാമായിരുന്നിട്ടും അത് തടയാന്‍ ശ്രമിക്കുകയോ അഷ്കറിനെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്ന രാജേന്ദ്ര കുറുപ്പിനെ ഈ പീഡനക്കേസില്‍ പ്രതിയാക്കാനുള്ള ആലോചനയിലാണ് പോലീസ് ഇപ്പോള്‍.
മുഹമ്മദ് അഷ്കര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അഷ്കറിനെ കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നുവെന്നുമാണ് കുറുപ്പിന്റെ വിശദീകരണം. അഷ്കര്‍ തനിക്ക് മകനെപ്പോലെയാണെന്ന് പറയുന്ന കുറുപ്പ് അഷ്കറിനെ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പിന് സാമ്പത്തികമായി സഹായം ചെയ്തു കൊടുത്തിട്ടുണ്ട്.
തനിക്ക് ഹൃദയാഘാതമുണ്ടായപ്പോള്‍ തന്നെ പരിചരിക്കാന്‍ കൂടെയുണ്ടായിരുന്നത് അഷ്കറായിരുന്നുവെന്നും നല്ല സൗഹൃദ ബന്ധമാണ് അഷ്കറിനോട് ഉണ്ടായിരുന്നതെന്നും കുറുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന കുറുപ്പ് ഇപ്പോഴും മുങ്ങി നടക്കുകയാണ്. ഇതിനിടയിലാണ് അവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു കിട്ടാന്‍ കുറുപ്പ് രജിസ്റ്റേര്‍ഡായി കത്തയച്ചത്.
Keywords: Tution centre, Students, Molestation, Rajenrakurup, Letter, Sent, Electricity office, Periya, Kanhangad, Kasaragod