കാഞ്ഞങ്ങാട്-ചന്ദ്രഗിരി റോഡും, കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡും തകര്‍ന്നു
Sep 4, 2012, 20:07 IST
കാഞ്ഞങ്ങാട്: സംസ്ഥാന പാതകളായ കാഞ്ഞങ്ങാട്-ചന്ദ്രഗിരി റോഡും കാഞ്ഞങ്ങാട്-പാണത്തൂര്‍ റോഡും പൂര്‍ണ്ണമായി തകര്‍ന്നു. കാല്‍നട യാത്രക്കു പോലും യോഗ്യമല്ലാത്ത വിധത്തില്‍ രണ്ടു പാതകളിലും വന്‍ ഗര്‍ത്തങ്ങളും ചാലുകളും രൂപപ്പെട്ടിരിക്കുകയാണ്. നോര്‍ത്ത് കോട്ടച്ചേരി മുതല്‍ മാണിക്കോത്ത് വരെയുള്ള ഭാഗത്ത് സംസ്ഥാനപാതയില്‍ വന്‍ കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കാഞ്ഞങ്ങാട് മലനാട് ബാറിന് സമീപം റോഡ് തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ പോലും ഇതുവഴി കടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്.
കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാതയില്‍ കാഞ്ഞങ്ങാട് ഡിവിഷന്റെ ഭാഗം ടെണ്ടര്‍ നടപടി കഴിഞ്ഞെങ്കിലും റോഡില്‍ ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതല്ലാതെ കാര്യമായ പ്രവര്‍ത്തികളൊന്നും നടന്നില്ല. കാസര്‍കോട് ഡിവിഷന് കീഴിലുള്ള 9.6 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണിക്ക് 72 ലക്ഷം രൂപയുടെ ടെണ്ടര്‍ നല്‍കിയെങ്കിലും പണി തുടങ്ങിയിടത്തു തന്നെ അവസാനിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്-ചന്ദ്രഗിരി റോഡിലെ ചളിയംകോട് ഭാഗത്ത് കഴിഞ്ഞ വര്‍ഷം ഇടിഞ്ഞ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്തിരുന്നില്ല. ശക്തമായ മഴയില്‍ മണ്ണ് റോഡിലേക്ക് ഒലിച്ച് കയറി ഇവിടെ ചളിക്കുളമായി മാറിയിരിക്കുകയാണ്. ദേശീയപാതയുള്‍പ്പെടെ കാസര്‍കോട് ജില്ലയിലെ പ്രധാന റോഡുകളെല്ലാം കാലവര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയില്‍ വന്‍ കുഴികളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ചെര്‍ക്കള തെക്കില്‍ ഭാഗത്ത് ടാറിംഗ് ഇളകി പോയതിനാല്‍ റോഡാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മലയോരത്തെ റോഡുകളും തകര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയും ഏഴാംമൈല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള യാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. ഒടയംചാല്‍-ചെറുപുഴ, ചെറുവത്തൂര്‍-ഇടയിലക്കാട് പാലം, ചെറുവത്തൂര്‍-ചെറുപുഴ റോഡുകളുടെ സ്ഥിതിയും ദയനീയമാണ്. റോഡുകളുടെ തകര്‍ച്ച വാഹനാപകടങ്ങള്‍ പതിവാകാന്‍ കാരണമാകുന്നുണ്ട്.

Keywords: Road, Damage, State highway, Kanhangad, Chandragiri, Panathur, Kasaragod